web analytics

യുവതിയെ തേനീച്ച ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനായി ഓടിയെത്തി: തേനീച്ചക്കുത്തേറ്റ് യുഡിഎഫ് സ്ഥാനാര്‍ഥി

യുവതിയെ തേനീച്ച ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനായി ഓടിയെത്തി: തേനീച്ചക്കുത്തേറ്റ് യുഡിഎഫ് സ്ഥാനാര്‍ഥി

കൂത്തുപറമ്പ്: തേനീച്ചകൾ കൂട്ടമായി യുവതിയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തേനീച്ചക്കുത്തേറ്റു. ശിവപുരം മെട്ടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.

കോട്ടയം പഞ്ചായത്ത് ഒന്നാംവാര്‍ഡ് മൗവ്വേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.അബ്ദുള്‍ അസീസിനാണ് തേനീച്ചക്കുത്തേറ്റത്.

കണ്ടംകുന്നിലുള്ള വ്യാപാരസ്ഥാപനത്തില്‍ ജോലിക്ക് പോകുകയായിരുന്ന 38 കാരിയായ ബുഷ്‌റയെ ആണ് തേനീച്ചകൾ കൂട്ടമായി ആക്രമിച്ചത്.

തേനീച്ചക്കൂട്ടം യുവതിയെ ആക്രമിക്കുന്നത് കണ്ടാണ് അബ്ദുൾ അസീസ് രക്ഷപ്പെടുത്താനെത്തിയത്.

ഓട്ടോറിക്ഷാഡ്രൈവറായ അബ്ദുള്‍ അസീസ് സ്‌കൂള്‍ കുട്ടികളുമായി പോകുമ്പോഴാണ് ബുഷ്‌റയെ തേനീച്ച പൊതിഞ്ഞിരിക്കുന്നതായി കണ്ടത്.

സമീപത്തെ വീടുകളും കടകളുമെല്ലാം തേനീച്ചക്കൂട് ഇളകിയതറിഞ്ഞ് അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ഷാളെടുത്ത് മൂടി അബ്ദുള്‍ അസീസ് തേനീച്ചയില്‍നിന്ന് ബുഷ്‌റയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനിടയില്‍ തേനീച്ചകള്‍ അബ്ദുള്‍ അസീസിനെ കുത്താന്‍ തുടങ്ങിയതോടെ അദ്ദേഹം ഓടിരക്ഷപ്പെട്ടു.

മേലാസകലം കുത്തേറ്റ അബ്ദുല്‍ അസീസ് ചികിത്സ തേടി. സമീപത്തെ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്.

സാരമായി പരിക്കേറ്റ ബുഷ്‌റ തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം സുരക്ഷിതമല്ലാത്ത...

ഗ്യാസ് ക്ഷാമം; പത്തിരി കിട്ടാതെ പെരുന്നാളിൽ സംഘർഷം, കയ്യാങ്കളി

ഗ്യാസ് ക്ഷാമം; പത്തിരി കിട്ടാതെ പെരുന്നാളിൽ സംഘർഷം, കയ്യാങ്കളി കായംകുളം: ചെറിയ പെരുന്നാൾ...

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

കായികതാരങ്ങൾക്ക് സുവർണ്ണാവസരം; ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാം! അപേക്ഷകൾ ക്ഷണിച്ചു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (സ്‌പോർട്സ്) ആയി രാജ്യത്തെ സേവിക്കാൻ സുവർണ്ണാവസരം....

‘മട്ടാഞ്ചേരി മാഫിയ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; മമ്മൂട്ടി-ഖാലിദ് റഹ്മാൻ കൂട്ടുകെട്ട് വീണ്ടും, ആസിഫ് അലി, നെസ്ലൻ എന്നിവരും പ്രധാന വേഷങ്ങളിൽ

‘മട്ടാഞ്ചേരി മാഫിയ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; മമ്മൂട്ടി-ഖാലിദ് റഹ്മാൻ കൂട്ടുകെട്ട് വീണ്ടും,...

Related Articles

Popular Categories

spot_imgspot_img