വനത്തിനുള്ളിൽ രാത്രി വീഡിയോ എടുത്തു: യൂട്യൂബർമാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വനത്തിനുള്ളിൽ രാത്രി വീഡിയോ എടുത്ത യൂട്യൂബർമാർക്കെതിരേ കേസ്. പുല്പള്ളി: രാത്രി വനത്തിനുള്ളിൽ വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരേ കേസെടുത്തു വനംവകുപ്പ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) ഉൾപ്പെടെ ഏഴുപേരെ ആണ് പ്രതിചേർത്ത് പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ചേകാടി പാതയിൽ ഉദയക്കര ഭാഗത്ത് യുറ്റ്യൂബർമാർ അതിക്രമിച്ചുകടന്ന് വീഡിയോ ചിത്രീകരിച്ചത്. അഞ്ച് ബൈക്കുകളിലായി എത്തിയ ഇവർ അനുമതിയില്ലാതെ, വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്രചെയ്തതിനാണ് കേസെടുത്തത്. … Continue reading വനത്തിനുള്ളിൽ രാത്രി വീഡിയോ എടുത്തു: യൂട്യൂബർമാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്