യുഎഇയിൽ തൊഴില്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു.തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്ന നിയമത്തിലാണ് ഈ പുതിയ നിയമം വ്യക്തമാക്കുന്നത്.(UAE introduces new law for workers: fine up to 1 million dirhams for violation)
തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ചില വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഒരു ദശലക്ഷം വരെ ദിര്‍ഹം പിഴയായി ഈടാക്കും.
താഴെപ്പറയുന്ന സാഹചര്യങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്:
തൊഴിലാളികളുടെ അവകാശം തീർപ്പാക്കാതെ ഒരു ബിസിനസ്സ് അടച്ചുപൂട്ടുക.
വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കുക
നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്തവരെ ജോലിയില്‍ നിയമിക്കുന്ന തൊഴിൽദാതാക്കൾ.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലുടമകൾ.
നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലുടമകൾ
ഇത്തരക്കാര്‍ക്കെതിരെ ഒരു ലക്ഷം മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തുക എന്ന് അധികൃതർ വ്യക്തമാക്കുന്നു.









