തലശ്ശേരിയിൽ കടലിൽ അവശനിലയിൽ കാട്ടുപന്നി; രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല, ചത്തു
തലശ്ശേരിയിൽ തീരത്തുനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ കടലിൽ അവശനിലയിൽ കാട്ടുപന്നിയെ കണ്ടെത്തി. കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു.(Wild boar in the sea in Thalassery; The rescue attempt was unsuccessful) മത്സ്യതൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ ബോട്ടിലെത്തി കാട്ടുപന്നിയെ കരയ്ക്ക് കയറ്റി. തലായ് ഹാർബറിൽ എത്തിച്ചെങ്കിലും പന്നി പിന്നീട് ചത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി. മലവെള്ളപ്പാച്ചിലിൽ ഒഴുകി എത്തിയതെന്നാണ് സംശയം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed