web analytics

‘വള്ളീം പുള്ളീം തെറ്റി’ പോലീസ് മെഡൽ; സർവ്വത്ര അക്ഷരത്തെറ്റ്, തിരിച്ചുവാങ്ങും

കേരള പോലീസ് രൂപീകരണ ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലിൽ മുഴുവൻ അക്ഷരത്തെറ്റ്. പോലീസ് മെഡൽ എന്നതിന് പകരം കേരള മുഖ്യമന്ത്രിയുടെ ‘പോല സ് മെഡൽ’ എന്നാണ് എഴുതിയിരിക്കുന്നത്. 264 പേർക്കാണ് മുഖ്യമന്ത്രി മെഡൽ വിതരണം ചെയ്തത്. Typo on police medal

കേരളപ്പിറവി ദിനമായ ഇന്നലെയാണ് പോലീസുകാർക്ക് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. എസ്എപി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആയിരുന്നു മെഡലുകൾ വിതരണം ചെയ്തത്. 264 പോലീസ് ഉദ്യോഗസ്ഥർക്കായിരുന്നു മെഡൽ നൽകിയത്.

മെഡൽ ലഭിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ടത്. പകുതിയോളം മെഡലുകളിൽ ഈ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡൽ’ എന്നായിരുന്നു ഭൂരിഭാഗം മെഡലുകളിലും അച്ചടിച്ചിരുന്നത്.

അക്ഷരത്തെറ്റുകൾ അടങ്ങിയ പോലീസ് മെഡലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്ഷരത്തെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് അവ തിരിച്ചുവാങ്ങാൻ ഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് ഉത്തരവിട്ടു. തെറ്റുകൾ പരിഹരിച്ച് പുതിയവ നൽകാനാണ് മെഡലുകളുടെ ടെൻഡർ എടുത്ത സ്ഥാപനത്തിന് നൽകിയ നിർദേശം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img