web analytics

യുകെയിൽ രണ്ടു മലയാളികൾക്ക് കൂടി ദാരുണാന്ത്യം; രണ്ടു ദിവസത്തിൽ മരിച്ചത് 4 മലയാളികൾ: ആലപ്പുഴ, തൃശൂർ സ്വദേശികളുടെ മരണത്തിൽ വേദനയിൽ മലയാളി സമൂഹം

യുകെ മലയാളികൾക്ക് ദുഃഖ വാർത്ത നൽകിക്കൊണ്ട് കുറച്ച് ദിവസങ്ങളായി മലയാളികൾ വിടവാങ്ങുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്നലെയും ഇന്നുമായി അയർലണ്ടിൽ ഉൾപ്പെടെ രണ്ടു മലയാളികൾ മരണപ്പെട്ട വാർത്തയ്ക്ക് പിന്നാലെ ഇന്നും അത്തരമൊരു ദുഃഖ വാർത്തയാണ് വീണ്ടും പുറത്തുവരുന്നത്.

യുകെയിൽ രണ്ട് മലയാളികൾ കൂടി വിടവാങ്ങിയിരിക്കുന്നു. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ താമസിച്ചിരുന്ന മലയാളി യുവാവ് റെവിന്‍ എബ്രഹാം ഫിലിപ്പ്  ആണ് മരിച്ച ആദ്യത്തെയാൾ. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് റെവിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയില്‍ ഇരിക്കവേ ഇന്ന് രാവിലെ ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണ് 35 കാരനായ റെവിന്‍.

രണ്ട് വര്‍ഷം മുന്‍പാണ് റെവിന്‍ യുകെയില്‍ എത്തിയത്. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: കെമില്‍ കോശി.

നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന സിബി ജോര്‍ജ്ജിന്റെ ഭാര്യ പുഷ്പ സിബിയാണ് മരണപ്പെട്ട രണ്ടാമത്തെയാൾ. നാട്ടില്‍ തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമായ പുഷ്പ കുറച്ചു കാലമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

Related Articles

Popular Categories

spot_imgspot_img