വിവാഹ നിയമങ്ങളെ മറികടന്ന് ഒരേ സമയം രണ്ട് പുരുഷന്മാരെ വിവാഹം കഴിച്ചു യുവതി. രണ്ട് വിവാഹങ്ങളിലുമായി രണ്ട് താലിയുണ്ടെന്നും തന്‍റെ രണ്ട് ഭർത്താക്കന്മാരോടും ഒപ്പം ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും അവര്‍ പറയുന്ന വീഡിയോ വൈറലായി. Two men’s necklaces around the neck at the same time; living in the same house.
യുപിയിലെ ഡിയോറയില്‍ ആണ് സംഭവം നടന്നത്. വീഡിയോയില്‍ സിന്ദുരമണിഞ്ഞ് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും നടുവിലായാണ് യുവതി ഇരിക്കുന്നത്. രണ്ട് പേരും തന്‍റെ ഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ യുവതി തങ്ങൾ മൂന്ന് പേരും ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
രണ്ട് ഭര്‍ത്താക്കന്മാരുടെതാണോ രണ്ട് താലികൾ എന്ന് വീഡിയോ ചിത്രീകരിക്കുന്നയാള്‍ ചോദിക്കുമ്പോള്‍ അതെയെന്നാണ് അവരുടെ ഉത്തരം. രണ്ട് പേരുമൊത്തുള്ള ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നതെന്നായിരുന്നു അവരുടെ ഉത്തരം.
ചോദ്യ കര്‍ത്താവിന്‍റെ ചോദ്യങ്ങള്‍ക്ക് യാതൊരു സങ്കോചവുമില്ലാതെയുള്ള യുവതിയുടെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ചിലര്‍ യുവതിക്ക് പിന്തുണയുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നു.