web analytics

കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ചു; രണ്ട് പേർക്ക് പരുക്ക്

‘കൊച്ചി: കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചു. രണ്ട് പേർക്ക് പരിക്ക്.

മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജെട്ടിയിലായിരുന്നു അപകടം നടന്നത്.

രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

യന്ത്ര തകരാറിനെ തുടർന്ന് കരയ്ക്കടുപ്പിക്കുന്നതിനിടെ ബോട്ട് ജെട്ടിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് കൊച്ചി മെട്രോ അധികൃതരുടെ വിശദീകരണം.

ബോട്ട് നാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

നിറം മാറുന്ന കടലുകൾ; കടലിന് അടിത്തട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്..; മുന്നറിയിപ്പ്

ലോകത്തിലെ മൊത്തം കടലിന്‍റെ 21 ശതമാനത്തിലും അസാധാരണമാം വിധം നറം മാറുന്നെന്ന് പഠനം. ഏതാണ്ട് ഇരുപത് വര്‍ഷമായി കടലിന്‍റെ നിറം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പുറയുന്നത്.

കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ഇത്തരത്തില്‍ മാറ്റം സംഭവിച്ച് കടും നിറമായി മാറി.

പ്ലൈമൗത്ത് സര്‍വ്വകലാശാല, പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷര്‍ നടത്തിയ പഠനത്തിലാണ് ഭീതിജനകമായ ഈ മാറ്റം കണ്ടെത്തിയിരിക്കുന്നത്.

ഗ്ലോബല്‍ ചെയ്ഞ്ച് ബയോളജി എന്ന ജേർണലില്‍ ഈ ​ഗവേഷണ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാറ്റലൈറ്റ് ഡാറ്റയും ഓഷ്യനിക് മോഡലുകളെയും അടിസ്ഥാനപ്പെടുത്തി 2003 മുതല്‍ 2022 വരെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട്.

സമുദ്രതീരത്തെയും പുറം കടലിനെയും പഠനത്തില്‍ ഉൾപ്പെടുത്തിയിരുന്നു. സമുദ്രത്തില്‍ പ്രകാശം കടന്ന് ചെല്ലുന്ന ഫോട്ടിക് സോണിലുണ്ടാകുന്ന മാറ്റമാണ് ഈ പ്രത്യേക പ്രതിഭാസത്തിന് കാരണം.

സമുദ്രത്തില്‍ സൂര്യപ്രകാശമെത്തുന്ന ഈ പ്രത്യേക പ്രദേശങ്ങളിലാണ് സമുദ്രത്തിലെ 90 ശതമാനം മത്സ്യങ്ങളും ജീവിക്കുന്നത്.

സമുദ്രത്തിലെ ഫോട്ടിക് സോണിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും മത്സ്യങ്ങൾ അടക്കമുള്ള സമുദ്ര ജീവികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

ഏതാണ്ട് ആഫ്രിക്കയുടെ വലിപ്പും വരുന്ന സമുദ്രത്തിന്‍റെ 9 ശതമാനത്തോളം പ്രദേശത്ത് വെളിച്ചം 50 മീറ്ററില്‍ താഴേയ്ക്ക് പോകുന്നില്ലെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

അത് പോലെ തന്നെ 2.6 ശതമാനം സമുദ്ര പ്രദേശത്തും 100 മീറ്റര്‍ താഴേക്ക് പ്രകാശം സഞ്ചരിക്കുന്നില്ലെന്നും പുതിയപഠനം പറയുന്നു.

സമുദ്രാന്തര്‍ ഭാഗത്തേക്ക് ഇത്തരത്തിൽ സൂര്യപ്രകാശം കടന്ന് ചെല്ലാതിരുന്നാല്‍ അവിടെ ജീവികള്‍ക്ക് ജീവിക്കാന്‍ കഴിയാതെയാകും.

പ്ലൈമൗത്ത് സര്‍വ്വകലാശാലയിലെ മറൈന്‍ കണ്‍സർവേഷന്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. തോമസ് ഡേവിസ്, പുതിയ പ്രവണത സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്നും ഇത് സമുദ്ര ജീവികളുടെ വംശനാശത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സമുദ്രാന്തര്‍ഭാഗത്തേക്ക് സൂര്യപ്രകാശം കടന്ന് ചെല്ലാതാവുന്നതോടെ പ്രകാശസംശ്ലേഷണം നടക്കാതാകും ഇത് മത്സ്യങ്ങൾ അടക്കമുള്ള സമുദ്ര ജീവികളുടെ ഭക്ഷ്യവ്യസ്ഥയെ തകിടം മറിക്കുകയും ചെയ്യും.

നിലവില്‍ ഏതാണ്ട് 10 ശതമാനത്തോളം സമുദ്ര പ്രദേശവും വളരെ കുറച്ച് വെളിച്ചം മാത്രമേ കടത്തിവിടുന്നൊള്ളൂ. ഭാവിയില്‍ ഇത് കൂടുന്നതിന് അനുസരിച്ച് സമുദ്രം കൂടുതല്‍ നിറവ്യത്യാസം പ്രകടിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

വ്യവസായങ്ങളില്‍ നിന്നുള്ള രാസമൂല്യമുള്ള ജലവും കാർഷിക പ്രദേശങ്ങളിലെ പോഷകമൂല്യമുള്ള മണ്ണും അതിശക്തമായ മഴയൊടൊപ്പം കുത്തിയൊഴുകി കടലില്‍ പതിക്കുന്നത് കാരണം കടലില്‍ പ്ലവകങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.

two-injured-in-accident-while-bringing-water-metro-boat-to-shore-in-kochi

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ശബരിമലയിൽ തീർത്ഥാടനകാലത്തിന് തുടക്കം; പുതിയ മേൽശാന്തിമാർ സന്നിധാനത്ത്

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് ഈ തിങ്കളാഴ്ച ഭക്തിപൂർണമായ തുടക്കം. മണ്ഡല...

Related Articles

Popular Categories

spot_imgspot_img