ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ഏറെ ഉത്തമമാണ് മഞ്ഞൾ .തടി കുറയ്ക്കാനും ചർമ്മം തിളങ്ങാനുമൊക്കെ മഞ്ഞൾ ഉപയോഗിക്കുന്നത് വ്യത്യസ്ത രീതിയിലാണ് . എന്നാൽ മഞ്ഞൾ നിങ്ങളുടെ മുടിയുടെ വളർച്ചയെ സഹായിക്കുമെന്ന് അധികമാർക്കും അറിയില്ല മഞ്ഞൾ മുടിയിൽ പുരട്ടുമ്പോൾ പല ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് മുടി വളർച്ചയെ സഹായിക്കുന്നു. മുടി വളർച്ചയ്ക്ക് മാത്രമല്ല താരന്റെ പ്രശ്നം ഇല്ലാതാക്കാനും മഞ്ഞൾ സഹായകമാണ്. മുടി നരയ്ക്കുന്നത് ഇല്ലാതാക്കാനും മഞ്ഞൾ സഹായിക്കുമെന്നാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാണെങ്കിലും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് കൃത്യമായി മനസിലാക്കണം . മാസ്ക് ആയി വേണം മഞ്ഞൾ ഉപയോഗിക്കാൻ . മുടിയുടെ വ്യത്യസ്ത പ്രശ്നങ്ങൾക്ക് മഞ്ഞൾ ഉപയോഗിക്കേണ്ട രീതിയും വ്യത്യസ്തമാണ് എന്നർത്ഥം . അത് എങ്ങനെയെന്ന് നോക്കാം
മഞ്ഞൾ മാസ്ക്: മഞ്ഞൾ മാസ്ക് ഉണ്ടാക്കാൻ ആദ്യം രണ്ട് സ്പൂൺ മഞ്ഞൾപ്പൊടി എടുക്കാം. അതിലേയ്ക്ക് രണ്ട് ടീ സ്പൂൺ തേനും രണ്ട് മുട്ടയും ചേർക്കണം . ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.ഇത് മുടിയിൽ പുരട്ടി അര മണിക്കൂർ വെയ്ക്കാം, ശേഷം നന്നായി കഴുകാം. ഈ ഹെയർ മാസ്ക് നിങ്ങളുടെല മുടിയുടെ വേരുകളെ ശക്തമാക്കും. മൃദുലമാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യും.
മുടി കൊഴിച്ചിൽ തടയാൻ മഞ്ഞൾ ഉപയോഗിക്കുന്നതിന് മാർഗം മറ്റൊന്നാണ് , മഞ്ഞളും പാലും തുല്യ അളവിൽ എടുക്കണം. നന്നായി മിക്സ് ചെയ്ത് തലയിൽ തേയ്ക്കുക. നന്നായി മസാജ് ചെയ്ത് മുടി കഴുകാം.
താരൻ ഇല്ലാതാക്കാൻ മഞ്ഞൾ എങ്ങനെ ഉപയോഗിക്കാം: താരൻ ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. മഞ്ഞളിലെ ആന്റി ബാക്ടിരിയൽ ഘടകങ്ങൾ താരനെ തുരുത്തും. വെളിച്ചെണ്ണയിൽ അല്പം മഞ്ഞൾ കലർത്തി മുടിയിൽ നന്നായി മസാജ് ചെയ്യാം. ഇത് രക്തയോട്ടം വർദ്ധിപ്പാക്കാൻ സഹായിക്കും മാത്രമല്ല ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കും.
Read Also : രാവിലെ വെറും വയറ്റിൽ ഉലുവ ഗുണങ്ങൾ ഏറെയുണ്ട്