നല്ല പോലെ പെരുമാറിയില്ലെങ്കിൽ തുടച്ചുനീക്കും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: ഗസ്സയിലെ വെടിനിർത്തൽ കരാർ ലംഘനത്തിന് ഹമാസിനെയാണ് ഉത്തരവാദിയാക്കാനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
“നല്ല പോലെ പെരുമാറൂ, അല്ലെങ്കിൽ തുടച്ചുനീക്കും,” എന്ന ശക്തമായ മുന്നറിയിപ്പാണ് ട്രംപ് ഹമാസിനോട് നൽകിയിരിക്കുന്നത്.
“ഞങ്ങൾ ഹമാസുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അവർ അതിനെ മാനിക്കണം. ഇല്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകും,” എന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ് പറഞ്ഞു: “ഹമാസ് ആക്രമണം തുടർന്നാൽ, ശക്തമായ തിരിച്ചടി നൽകാൻ ഞങ്ങൾ തയ്യാറാണ്. ഇസ്രായേലിനോട് പറഞ്ഞാൽ രണ്ട് മിനിറ്റിനുള്ളിൽ അവർ ആക്രമണം ആരംഭിക്കും.
എന്നാൽ ഇപ്പോൾ അവർക്കൊരു അവസരം നൽകുകയാണ്.” ട്രംപിന്റെ ഈ പ്രസ്താവനയോടൊപ്പം ഗസ്സയിൽ സംഘർഷം വീണ്ടും കനത്തിരിക്കുന്നു.
അതേസമയം, വെടിനിർത്തൽ കരാറിന് വിലപേശാതെ ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തുടരുമെന്ന സൂചന വ്യക്തമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ 57 പേർ കൊല്ലപ്പെട്ടതായി ഗസ്സ സർക്കാർ ഓഫീസ് സ്ഥിരീകരിച്ചു.
സിംഗിൾസിന് പേടി ആ രാത്രി….! അറിയാം വാലന്റൈൻസ് ഡേയെക്കാൾ വിഷാദകരമായ ആ ദിവസത്തെക്കുറിച്ച്
158 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ 80 തവണ വെടിനിർത്തൽ ലംഘനം നടന്നതായി ഗസ്സ അധികാരികൾ അറിയിച്ചു. ഇതിൽ നൂറോളം പേർ ജീവൻ നഷ്ടപ്പെടുത്തി.
നല്ല പോലെ പെരുമാറിയില്ലെങ്കിൽ തുടച്ചുനീക്കും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്
വെടിനിർത്തൽ കരാറിലൂടെ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിൽ വീടുകളിലേക്ക് മടങ്ങിയ ഫലസ്തീൻ പൗരന്മാരെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ നടന്നത്.
വീടുകളും അഭയാർത്ഥി ക്യാമ്പുകളും തകർക്കപ്പെട്ടതോടെ ഗസ്സയിലെ സ്ഥിതി കൂടുതൽ ഗുരുതരമായി.
ഇതോടെ അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ മുന്നോട്ടുപോകുന്ന വെടിനിർത്തൽ കരാറിന്റെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണെന്ന ആശങ്കയാണ് ഉയരുന്നത്.
ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതനുസരിച്ച് ഗസ്സയിലെ വിവിധ മേഖലകളിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
റഫ അതിർത്തിയോട് ചേർന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടുവെന്നാണു് ഇസ്രായേൽ വാദം.
എന്നാൽ, ഈ ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും, ആ പ്രദേശം ഇപ്പോഴും ഇസ്രായേൽ സൈനികരുടെ നിയന്ത്രണത്തിലാണ് എന്നും ഖസ്സം ബ്രിഗേഡ് പ്രസ്താവനയിൽ അറിയിച്ചു.
ലംഘനങ്ങൾ തുടർന്ന സാഹചര്യത്തിൽ, മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഖത്തർ, ഈജിപ്ത് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഹമാസിന് ശേഷം ഗസ്സയുടെ ഭരണം ഏൽപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളും ഇതിനിടയിൽ നടക്കും.
ട്രംപും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും നയിക്കുന്ന വിദേശ സംഘത്തിന് അധികാരം കൈമാറാൻ ഹമാസ് സമ്മതിക്കില്ലെന്നും അവർ വ്യക്തമാക്കി.
യു.എസ്. പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇതിനകം ഇസ്രായേലിലെത്തി.
ഇവർ ഗസ്സ വെടിനിർത്തൽ കരാർ നടപ്പാക്കൽ സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിൻയാമിൻ നെതന്യാഹുവിനെയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരെയും കണ്ടു ചർച്ചകൾ നടത്തും. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇന്നു ഇസ്രായേലിൽ എത്തുന്നുണ്ട്.
അതേസമയം, റഫ അതിർത്തി തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പുതിയ അറിയിപ്പ് ലഭിക്കുന്നതുവരെ അതിർത്തി തുറക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിൻയാമിൻ നെതന്യാഹു വ്യക്തമാക്കി.
പകരം മറ്റു അതിർത്തികളിലൂടെ ചില ട്രക്കുകൾ കടത്തിവിടുന്നുണ്ടെങ്കിലും, ഗസ്സയിൽ കടുത്ത പട്ടിണി നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
യുദ്ധം മൂലം ഗസ്സയിൽ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്ന നിലയിലാണ്. അപകടകരമായ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ തയാറാക്കണമെന്നും, ജീവൻ രക്ഷിക്കാൻ അടിയന്തിര സഹായം ആവശ്യമായെന്നും ഫലസ്തീൻ പൗരന്മാർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.









