web analytics

ട്രെയിൻ യാത്രികർക്ക് ആശ്വാസവാർത്ത; കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റ് ഇനി ഓണ്‍ലൈനില്‍ റദ്ദാക്കാം

ന്യൂഡല്‍ഹി: കൗണ്ടര്‍ വഴിയെടുക്കുന്ന റെയില്‍വേ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി റദ്ദാക്കാൻ അവസരം. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. രാജ്യസഭയിലാണ് റെയില്‍വെ മന്ത്രി ഇക്കാര്യം അറിയിച്ചത്.

വെബ്‌സൈറ്റിന് പുറമെ 139 എന്ന ടോള്‍ ഫ്രീ നമ്പറിലും ഈ സൗകര്യം ലഭിക്കും. എന്നാൽ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ കഴിയുമെങ്കിലും യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പണം ലഭിക്കണമെങ്കിൽ റിസര്‍വേഷന്‍ കൗണ്ടറിൽ ബന്ധപ്പെടണം. വെയ്റ്റിങ് ലിസ്റ്റ് അടക്കമുള്ള ടിക്കറ്റുകൾ കൗണ്ടറില്‍ നിന്നെടുക്കുന്നവര്‍ സ്റ്റേഷനിലെത്തി തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടതുണ്ടോയെന്ന ബിജെപി എംപി മേധാ വിശ്രം കുല്‍ക്കര്‍ണിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ നിശ്ചിത സമയപരിധിക്കുള്ളില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ എത്തിക്കുന്ന വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കും. പണം കൗണ്ടര്‍ വഴി തന്നെ റീഫണ്ടും ചെയ്യും.

എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റദ്ദാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനില്‍ റദ്ദാക്കിയ ശേഷം ഒറിജിനല്‍ ടിക്കറ്റുമായി കൗണ്ടറിലെത്തിയാല്‍ പണം തിരികെ ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

ഇന്ത്യയുടെ തന്ത്രപ്രധാന കവാടം: സിലിഗുരി ഇടനാഴിയും ‘ചിക്കൻ നെക്ക്’ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പ്രാധാന്യവും

ഇന്ത്യയുടെ തന്ത്രപ്രധാന കവാടം: സിലിഗുരി ഇടനാഴിയും ‘ചിക്കൻ നെക്ക്’ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും പിഎം ശ്രീ വിവാദത്തില്‍...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

Related Articles

Popular Categories

spot_imgspot_img