web analytics

ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി; നിയന്ത്രണങ്ങൾ ഇങ്ങനെ

പാലക്കാട്: സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ. നമ്പർ 56603 കോയമ്പത്തൂർ- ഷൊർണൂർ ട്രെയിൻ ഏപ്രിൽ 18, 25, മേയ് രണ്ട് തീയതികളിൽ പാലക്കാടുവരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. പാലക്കാടിനും ഷൊർണൂരിനുമിടയിൽ സർവിസ് റദ്ദാക്കും എന്ന് റെയിൽവേ അറിയിച്ചു.

ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ രാത്രി 11.45ന് മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 22638 മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഏപ്രിൽ 10, 24 തീയതികളിൽ പുലർച്ച ഒന്നിന് മംഗളൂരു ജങ്ഷനിൽ നിന്നാണ് ആരംഭിക്കുക.

ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ തിരുവനന്തപുരത്തു നിന്ന് 2.40ന് ആരംഭിക്കുന്ന നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അതേ ദിവസം ഒരു മണിക്കൂർ 25 മിനിറ്റ് വൈകി 4.05നാണ് പുറപ്പെടുക എന്നും റെയിൽവേ അറിയിച്ചു.

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; പുനഃപരീക്ഷ നടത്തും

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ പുനഃപരീക്ഷ നടത്താൻ തീരുമാനം. ഏപ്രിൽ ഏഴിനാണ് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തുന്നത്. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

പുനപരീക്ഷക്കെതിരെ കോടതി കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കയ്യിൽ നിന്ന് കളഞ്ഞ് പോയത്. മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പക്കൽ നിന്നും ഉത്തരക്കടലാസ് കളഞ്ഞുപോയ വിവരം പുറംലോകം അറിഞ്ഞിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img