ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില; നിലയ്ക്കലിൽ പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളവും, കളിപ്പാട്ടങ്ങളും ഇഷ്ടം പോലെ

ശബരിമല: ഹൈക്കോടതിയുടെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധന ഉത്തരവ് വകവയ്‌ക്കാതെ നിലയ്‌ക്കലിലെ കച്ചവടക്കാര്‍.

നിരോധനം കൊണ്ട് മുഖ്യമായും ലക്ഷ്യമിട്ട പ്ലാസ്റ്റിക്ക് കുപ്പിയിലെ കുടിവെള്ളമാണ് യാതൊരു നിയന്ത്രണവുമില്ലാതെ നിലയ്‌ക്കലില്‍ വിറ്റഴിക്കുന്നത്.

പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമായി നടപ്പാക്കാന്‍ വനംവകുപ്പും ദേവസ്വം ബോര്‍ഡും പരിശ്രമിക്കുമ്പോഴാണ് നിലയ്‌ക്കലില്‍ കുപ്പിവെള്ള കച്ചവടവും പ്ലാസ്റ്റിക് നിര്‍മിത കളിപ്പാട്ടങ്ങളുടെയും വിൽപ്പന പൊടിപൊടിക്കുന്നത്.

കുപ്പിവെള്ളം കൂടാതെ സന്നിധാനത്തും പമ്പയിലും ടെട്രാപാക്കറ്റുകളിലെ ശീതള പാനീയങ്ങളുടെയും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെയും കച്ചവടത്തിന് വിലക്ക് ഉണ്ടെങ്കിലും നിലയ്‌ക്കലില്‍ ഇവയുടെ കച്ചവടവും നിര്‍ബാധം തുടരുകയാണ്.

പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച പാനീയങ്ങള്‍ പ്രകൃതിക്കും വന്യജീവകള്‍ക്കും ഭീഷണിയാണെന്ന് വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിൽ ഹൈക്കോടതി സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ കോടതി ഉത്തരവിനെ പൂര്‍ണ്ണമായും അവഗണിച്ചുള്ള വിൽപ്പനയാണ് നിലയ്‌ക്കലില്‍ നടക്കുന്നത്. കുപ്പിവെള്ള വിൽപ്പന വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ നിലയ്‌ക്കലിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും വനം വകുപ്പും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് കുപ്പി വെള്ളവും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കച്ചവടം പാടില്ലെന്ന് കര്‍ശന നിര്‍ദേശവും നല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇവ തിരികെ എത്തി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img