web analytics

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

കോഴിക്കോട്: ശരീരഭാരം 59 കിലോ മാത്രമുള്ള 71-ാം വയസ്സുകാരൻ കെ. കെ. വേലായുധൻ ഉയർത്തിയത് 252.5 കിലോ ഭാരമാണ്.

തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഈ അസാധാരണ നേട്ടം കൈവരിച്ചു.

1980-കളിൽ കേരളത്തിലെ മുൻനിര വെയ്റ്റ്‌ലിഫ്റ്റർമാരിൽ ഒരാളായിരുന്ന വേലായുധൻ ദക്ഷിണേന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്.

തുടർന്ന് കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ ജോലി ലഭിച്ചതോടെ തിരക്കുകൾ കാരണം നാല്പതിലധികം വർഷങ്ങൾ വെയ്റ്റ്‌ലിഫ്റ്റിംഗിൽ നിന്ന് അകന്നുനിന്നു.

മൂന്ന് വർഷം മുൻപാണ് കായികരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പാലക്കാട് മുട്ടിക്കുളങ്ങരയിലെ എഫ് വൺ ജിമ്മിൽ പരിശീലനം ആരംഭിച്ചു.

ഈ വർഷം തുടക്കത്തിൽ കോഴിക്കോട് നടന്ന നാഷണൽ മാസ്റ്റേഴ്സ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അദ്ദേഹം 56 കിലോ ഡെഡ്‌ലിഫ്റ്റ് വിഭാഗത്തിൽ രണ്ട് ദേശീയ റെക്കോർഡുകൾ സ്വന്തമാക്കി.

ഭാര്യ ഇന്ദിര. മക്കൾ: പ്രിയ, രമ്യ, രശ്മി. ടഗ് ഓഫ് വാർ മുൻ ദേശീയ താരമായ മകൾ പ്രിയയാണ് വേലായുധന്റെ കോച്ചും മാനേജരുമാകുന്നത്.

ദിവസവും മൂന്നു മണിക്കൂറിലധികം പരിശീലനം നടത്തുന്ന വേലായുധന് കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് ഈ വിജയങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു.

English Summary

Seventy-one-year-old K.K. Velayudhan from Kozhikode, weighing just 59 kg, lifted 252.5 kg at the Asian Masters Classic Powerlifting Championship in Istanbul. A former leading weightlifter in the 1980s, he made a remarkable comeback after four decades, supported by his family and coached by his daughter.

kk-velayudhan-asian-masters-powerlifting-istanbul-record

Powerlifting, Asian Masters Championship, K K Velayudhan, Kozhikode, Senior Athlete, Sports Achievement, Kerala Sports

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img