web analytics

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ ജീവപര്യന്തം തടവ് വിധിക്കാനുള്ള അധികാരം ഭരണഘടനാ കോടതികൾക്ക് മാത്രമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സെഷൻസ് കോടതികൾക്ക് പ്രതികൾക്ക് ഇളവില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിക്കാൻ അധികാരമില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

ജസ്റ്റിസുമാരായ എ. അമാനുള്ളയും കെ. വിനോദ് ചന്ദ്രൻയും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കർണാടക സ്വദേശിയായ പ്രതി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ശാരീരികബന്ധം എതിർത്തതിനെ തുടർന്ന് ബന്ധുവായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി പ്രതി കൊലപാതകം നടത്തിയതായിരുന്നു കേസ്.

ഈ കേസിൽ ക്രിമിനൽ നടപടിക്രമ ചട്ടത്തിലെ സെക്ഷൻ 428 പ്രകാരമുള്ള ഇളവ് പ്രതിക്ക് ലഭിക്കണമോയെന്ന നിയമപ്രശ്നം മാത്രമാണ് കോടതി പരിഗണിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കി.

ജീവപര്യന്തം തടവ് എന്നത് ജീവിതാവസാനം വരെ എന്നർഥമുണ്ടെങ്കിലും, അത് ഭരണഘടനയുടെ അനുച്ഛേദങ്ങൾ 72, 161, കൂടാതെ സിആർപിസി ചട്ടപ്രകാരം അനുവദിക്കുന്ന ഇളവുകൾക്ക് വിധേയമായിരിക്കണം എന്ന് കോടതി നിരീക്ഷിച്ചു.

അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ 25 മുതൽ 30 വർഷം വരെയോ, അല്ലെങ്കിൽ ജീവിതാന്ത്യംവരെ ഇളവില്ലാത്ത ശിക്ഷ വിധിക്കാനാകൂ.

എന്നാൽ 14 വർഷത്തിനുമുകളിൽ ഇളവില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്നും ഇത് ഭരണഘടനാ കോടതികളുടെ പരിധിയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തുടർന്ന് പ്രതിക്ക് വിധിച്ച ശിക്ഷ 14 വർഷത്തെ ജീവപര്യന്തം തടവായി കുറച്ച കോടതി, ഇളവിനായി അപേക്ഷ സമർപ്പിക്കാൻ അനുമതി നൽകി.

English Summary

The Supreme Court has ruled that only constitutional courts have the authority to impose life imprisonment without remission in murder cases. Sessions courts cannot award such sentences beyond 14 years. The ruling came while setting aside a Karnataka High Court order and modifying the sentence to allow the convict to seek remission.

supreme-court-life-imprisonment-without-remission-sessions-courts

Supreme Court, Life Imprisonment, Remission, Murder Case, Constitutional Courts, Criminal Law, India Judiciary

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

Related Articles

Popular Categories

spot_imgspot_img