web analytics

ഈ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ നിലനിൽക്കുന്നതിനാലാണ് അവധി നൽകിയത്. പുതിയ അധ്യയന വർഷത്തിലെ ആദ്യത്തെ അവധി പ്രഖ്യാപനം ആണിത്.

വെള്ളക്കെട്ടുകൾ നിലനിൽക്കുന്നതിനാൽ ആലപ്പുഴ ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും ജൂൺ 2ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

സൗദിയിൽ മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് കൊല്ലപ്പെട്ടു

റിയാദ്: മലയാളി ടാക്‌സി ഡ്രൈവർ സൗദിയിയിൽ വെടിയേറ്റ് മരിച്ചു. സൗദിയിലെ ബിഷ നഖിയയിൽ വെച്ചാണ് സംഭവം.

കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് മരിച്ചത്. വാഹനത്തിൽ വെച്ചാണ് ബഷീറിന് വെടിയേറ്റത്.

അതേസമയം ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ പൗരനാണ് വെടിയേറ്റ ബഷീറിനെ ആശുപത്രിയിലെത്തിച്ചത്.

ഐസിഎഫിന്റെ പ്രവർത്തകനാണ് മുഹമ്മദ്‌ ബഷീർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ അബ്ദുൽ അസീസ് പതിപറമ്പനും മുജീബ് സഖാഫിയും ചേർന്ന് നിയമ നടപടികൾ പുരോഗമിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img