web analytics

ശബരിമല മേൽശാന്തി പട്ടികയിൽ 24 പേർ മാളികപ്പുറത്ത് 15 പേർ; മേൽശാന്തിമാരെ ഇന്നറിയാം

സന്നിധാനം: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ ഇന്നറിയാം. ഇന്നു രാവിലെ 7.30-ന് ഉഷപൂജയ്‌ക്ക് ശേഷം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

പന്തളം കൊട്ടാരം നിർദ്ദേശിച്ച കുട്ടികളായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേൽശാന്തിമാർക്കായുള്ള നറുക്കെടുക്കുക. ശബരിമല മേൽശാന്തിക്കായി ഋഷികേശ് വർമയും മാളികപ്പുറം മേൽശാന്തിക്കായി വൈഷ്ണവിയും നറുക്കെടുക്കും.

കോയിപ്പുറം നെല്ലിക്കൽ കൊച്ചിടത്തിൽ കോവിലകത്തിൽ ഗിരീഷ് വിക്രമിന്റെയും പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ പൂർണവർമയുടെയും മകനായ ഋഷികേശ് വർമ ദുബായിലെ പേൾ വിസ്ഡം സ്‌കൂൾ വിദ്യാർഥിയാണ്.

പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ മിഥുന്റെയും പ്രീജയുടെയും മകളാണ് വൈഷ്ണവി. തൃശ്ശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രതിനിധികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഇരുവരും സന്നിധാനത്തേക്ക് പുറപ്പെട്ടു.

ശബരിമല മേൽശാന്തി പട്ടികയിൽ 24 പേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ 15 പേരുമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർ വൃശ്ചികം ഒന്ന് മുതൽ ഒരു വർഷ കാലത്തേക്ക് പൂജകൾ നടത്തും. മണ്ഡലകാല പൂജയ്‌ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹമ്ദത്തന്റെയും സാന്നിധ്യത്തിൽ‌ മേൽശാന്തി വിഎൻ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. തുലാമാസ പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്‌ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് നടതുറക്കും. 31-നാണ് ആട്ടച്ചിത്തിര

Today we know the Melasantis of Sabarimala and Malikappuram.

https://news4media.in/%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af/
spot_imgspot_img
spot_imgspot_img

Latest news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Other news

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം കോഴിക്കോട്: അങ്കണവാടിയിൽ...

Related Articles

Popular Categories

spot_imgspot_img