web analytics

ചക്കുളത്തുകാവിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഇന്ന്; സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാല ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഇന്ന്. പുലര്‍ച്ചെ ശ്രീകോവിലില്‍നിന്നു കൊടിവിളക്കിലേക്ക് ദീപം പകരുന്നതോടെ ചടങ്ങുകള്‍ തുടങ്ങി. വിവിധ ദേശങ്ങളില്‍നിന്നു ഭക്തര്‍ ഇന്നലെത്തന്നെ പൊങ്കാലക്കായി എത്തിയിട്ടുണ്ട്.

കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിലേക്കു വാദ്യമേളങ്ങുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെയാണ് ദീപം എത്തിക്കുന്നത്. തുടര്‍ന്നു മേല്‍ശാന്തി ഗണപതിയൊരുക്കിനു മുന്നിലെ വിളക്കിലേക്കു ദീപം പകരുന്നതിനോടൊപ്പം ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ശ്രീകോവിലില്‍നിന്നു മൂലബിംബം എത്തിക്കും.

ഇന്നുരാവിലെ ഒന്‍പതിനു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നു പൊങ്കാല ഉദ്ഘാടനം ചെയ്യും. മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. തുടര്‍ന്നു വിളിച്ചുചൊല്ലി പ്രാര്‍ഥന നടക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി നിലവറ ദീപം കൊളുത്തിയെടുത്തു പണ്ടാരയടുപ്പില്‍ അഗ്‌നി തെളിയിച്ച ശേഷം വാര്‍പ്പില്‍ ഉണക്കലരിയിടുന്നതാണ് പ്രധാന ചടങ്ങ്.

പണ്ടാരയടുപ്പില്‍നിന്നു പകരുന്ന ദീപം മറ്റു പൊങ്കാലയടുപ്പുകളിലേക്കു കൈമാറും. പൊങ്കാലയൊരുങ്ങുമ്പോള്‍ 51 ജീവതകളിലായി ദേവീചൈതന്യം പൊങ്കാല തളിക്കാന്‍ പുറപ്പെടും. ജീവതകള്‍ തിരിച്ചെത്തിയ ശേഷം ഉച്ചദീപാരാധനയോടെ ചടങ്ങുകള്‍ സമാപിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img