web analytics

ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്; സംസ്കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക ബഹുമതികളോടെ

കൊച്ചി: യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്.Today is the funeral of Baselios Thomas

കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി‍‍യി​ൽ ​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​യി​ലെ​ത്തി​ച്ച ഭൗ​തി​ക ശ​രീ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് വൈ​കിട്ട്​ കോ​ത​മം​ഗ​ല​ത്തു​ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി സ​ഭാ ആ​സ്ഥാ​ന​മാ​യ പു​ത്ത​ൻ​കു​രി​ശി​ലെ​ത്തി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളോ​ളം ത​ങ്ങ​ളെ ന​യി​ച്ച വ​ലി​യ ഇ​ട​യ​നെ ഒ​രു നോ​ക്കു​കാ​ണാ​നും ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നും വ​ഴി​യി​ലു​ട​നീ​ളം വി​ശ്വാ​സി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് കാ​ത്തു​നി​ന്ന​ത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക ബഹുമതികളോടെയാണ് സംസ്കാരം.

സംസ്കാര ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ പാ​ത്രി​യാ​ർ​ക്കാ സെന്റർ ക​ത്തീ​ഡ്ര​ലി​ൽ കു​ർ​ബാ​ന ന​ട​ക്കും. ഇ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ‍യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ​ഖാൻ അ​ട​ക്ക​മു​ള്ള​വ​രും രാ​ഷ്ട്രീ​യ -​ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും വി​ശ്വാ​സി​ക​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img