web analytics

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്; കാണാം ഇരട്ട സൂര്യോദയം

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.21 ന് ആരംഭിച്ച് വൈകുന്നേരം 6.14 ന് സൂര്യഗ്രഹണം അവസാനിക്കും. ഭാഗിക സൂര്യഗ്രഹണമാണ് ഇന്ന് ഉണ്ടാകുക. മൂന്ന് മണിക്കൂര്‍ 53 മിനുറ്റ് ദൈര്‍ഘ്യമുള്ള സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.

നാസയുടെ റിപ്പോര്‍ട്ട് പ്രകാരം തെക്കേ അമേരിക്ക, ഭാഗികമായി വടക്കേ അമേരിക്ക, വടക്കേ ഏഷ്യ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ്, ഉത്തരധ്രുവം, ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. അമേരിക്കയിലും കാനഡയിലുമാണ് മികച്ച സൂര്യഗ്രഹണ കാഴ്ചാനുഭവങ്ങളുണ്ടാകുക.

ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി തടയുകയും ഭൂമിയുടെ ചില ഭാഗങ്ങളില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രക്കലയുടെ ആകൃതിയിൽ സൂര്യനെ കാണപ്പെടുകയും ഇത് ഇരട്ട സൂര്യോദയമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും.

സൂര്യഗ്രഹണം കാണാന്‍ സാധിക്കാത്തവര്‍ക്ക് നാസയുടെയും ഐ.എസ്.ആര്‍.ഒയുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ലൈവ് സ്ട്രീമിങ് കാണാന്‍ സാധിക്കും. 2025-ലെ അടുത്ത സൂര്യഗ്രഹണം സെപ്റ്റംബര്‍ 21ന് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസയുടെ പ്രവചനം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img