web analytics

സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരാണ്ട് ; നടിയുടെ ഓർമ്മകളിൽ ടിനി ടോം

ഏറെ ഞെട്ടലോടെ ആളുകൾ കേട്ട മരണ വാർത്തയായിരുന്നു സിനിമ താരവും ടെലിവിഷൻ അവതാരകയും മിമിക്രി താരവുമായിരുന്ന സുബി സുരേഷിന്റെത് .മിമിക്രിയിൽ പെൺകുട്ടികൾ അത്ര സജീവമല്ലാതിരുന്ന കാലത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമായിരുന്നു സുബി. സുബിയുടെ മരണവാർത്ത ഇന്നും മലയാളികൾക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്നതാണ് സത്യം. ഇപ്പോഴിതാ ഓർമ്മദിവസത്തിൽ ടിനി ടോംമിന്റെ പോസ്റ്റ് ഏറെ വൈറൽ ആകുകയാണ്. കാരണം മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച വേറെ നടി മിനിസ്‌ക്രീനിൽ ഉണ്ടോയെന്ന് സംശയമാണ്.

മിമിക്രി കാലം മുതൽക്കേ സുഹൃത്തുക്കളായിരുന്നു ടിനിയും സുബിയും. ഫെയ്‌സ്ബുക്കിലൂടെയാണ് ടിനി സുബിയെ ഓർത്തത്.
”സുബി …സഹോദരി ..നീ പോയിട്ടു ഒരു വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു ..തീർച്ചയായും നമുക്കാ മനോഹര തീരത്ത് വച്ച് കണ്ടുമുട്ടാം” എന്നായിരുന്നു ടിനിയുടെ കുറിപ്പ്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു വർഷം ആയി. ഇന്നലെ പോലെ തോന്നുന്നു , മനസ്സിൽ ഇടം പിടിക്കുന്നവർ ചുരുക്കം.പ്രണാമം, ഓർമകൾക്ക് മരണമില്ല, ചിരിച്ച മുഖവുമായി എന്നും എല്ലാവരുടെയും കൂടെ ഉണ്ടാകും, ഒരുപാട് നീ ചിരിപ്പിച്ചത് സ്ഥിരമായി കരയിക്കാനായിരുന്നു പ്രണാമം, നല്ല ആളുകൾ അങ്ങനെയാണ്, കുറച്ചു സമയകൊണ്ട് ഒരുപാട് അങ്ങ് തെരും, എന്നിട്ട് ഓടി അങ്ങോട്ട് പോവും ചെയ്യും. ആ കുറച്ചു തന്നെ മതി എന്നന്നും ഓർത്തിരിക്കാൻ എന്നിങ്ങനെയായിരുന്നു സോഷ്യൽ മീഡിയയുടെ കമന്റുകൾ.

നേരത്തെ ടിനി സുബിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ശ്രീജിത്ത് ആശാന്റെ ഡാൻസ് ടീമിലെ ഡാൻസറായിരുന്നു സുബി. സിനിമാലയിൽ ആളെ വേണമെന്ന് കേട്ടപ്പോൾ സുബിയോട് ചോദിച്ചു. ഓക്കെ പറഞ്ഞ പാടെ ഞങ്ങൾ ആലുവയിൽ നിന്നും ട്രെയിൻ കയറി. സുബിയുടെ കലാജീവിതത്തിന്റെ ട്രെയിൻ ഓടിത്തുടങ്ങിയത് അന്നാണെന്നാണ് ടിനി ടോം പറയുന്നത്.ഫാഷൻ ഷോ, ഡാൻസ്, സ്‌കിറ്റ്, ഒരു സ്റ്റേജിൽ തന്നെ മൾട്ടിപർപ്പസ് താരമാണ് സുബിയെന്നാണ് ടിനി പറയുന്നത്. സുബിക്കൊപ്പം മോഡലിംഗ് ചെയ്യാൻ വന്നതാണ് തന്റെ ഭാര്യ രൂപയെന്നും തങ്ങളുടെ പ്രണയം ആദ്യം മുതൽക്കെ സുബിയ്ക്ക് അറിയാമെന്നും ടിനി കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് സുബി സ്വർണ മോതിരമായിരുന്നു സമ്മാനിച്ചത്. അച്ഛൻ വിട്ടു പോയ ശേഷം ആ കുടുംബം കഷ്ടപ്പെടുന്ന കാലമായിരുന്നു അതെന്നും പരിപാടി അവതരിപ്പിച്ചു കിട്ടുന്ന കാശിൽ നിന്നും മിച്ചം പിടിച്ച് സ്വാർണം വാങ്ങിത്തരാനുള്ള ആ മനസ് സുബിയ്ക്കേ ഉണ്ടാകൂവെന്നാണ് ടിനി പറഞ്ഞത്.


Read Also : തിയറ്റർ പിടിച്ചു കുലുക്കാൻ മഞ്ഞുമ്മൽ ബോയ്സ് നാളെയെത്തും ; പ്രീ ബുക്കിങ്ങിലും റെക്കോർഡ്

spot_imgspot_img
spot_imgspot_img

Latest news

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

Other news

ശബരി റെയിൽപ്പാത ഇനി അതിവേഗം! ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്;

തിരുവനന്തപുരം: കേരളത്തിന്റെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭവാർത്ത. അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത...

ട്രംപ് ഇറാനുമായി യുദ്ധത്തിലേക്ക്, പിന്നെ തോൽവി? ചൈനീസ് പ്രൊഫസറുടെ പഴയ പ്രവചനം വൈറൽ

ട്രംപ് ഇറാനുമായി യുദ്ധത്തിലേക്ക്, പിന്നെ തോൽവി? ചൈനീസ് പ്രൊഫസറുടെ പഴയ പ്രവചനം...

ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി; പശ്ചിമേഷ്യയിൽ ആണവയുദ്ധഭീതി

ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട്, ഇസ്രയേലിന്റെ...

ഹയർ സെക്കൻഡറി ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളിൽ പൊട്ടിയ നിലയിൽ; രണ്ട് ലക്ഷം ചോദ്യപേപ്പറുകൾ പിൻവലിക്കുന്നു

ഹയർ സെക്കൻഡറി ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളിൽ പൊട്ടിയ നിലയിൽ കേരളത്തിലെ...

കാനഡയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഞെട്ടിച്ച് കൊലപാതകം; ഇന്ത്യൻ യൂട്യൂബർ കുത്തേറ്റു മരിച്ചു; അജ്ഞാതർക്കായി തിരച്ചിൽ

കാനഡയിൽ ഇന്ത്യൻ യൂട്യൂബർ കുത്തേറ്റു മരിച്ചു കാനഡയിലെ ഒന്റാറിയോയിൽ പ്രമുഖ യൂട്യൂബറും പഞ്ചാബി...

ലോട്ടറി അടിച്ചവർക്ക് തിരിച്ചടി: ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ലക്ഷങ്ങൾ പിഴയൊടുക്കേണ്ടി വരും

കൊച്ചി: ലോട്ടറി അടിച്ചാൽ ജീവിതം പച്ചപിടിച്ചെന്ന് കരുതി സമാധാനിച്ചിരിക്കുന്ന ഭാഗ്യശാലികളെ തേടി...

Related Articles

Popular Categories

spot_imgspot_img