കല്‍പ്പറ്റ: റോഡ് മുറിച്ചു കടക്കുന്നതിനിടെ പുലിയെ ബൈക്കിടിച്ചു. കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മരപ്പാലത്തിനടുത്ത് വെച്ചാണ് സംഭവം. രണ്ടു പുലികള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരെണ്ണത്തിനെ ബൈക്കിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. അപകടത്തിൽ ബൈക്ക് യാത്രികനായ ഗൂഡല്ലൂര്‍ സ്വദേശി രാജേഷിനാണ് നിസാരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ പുലിയും യാത്രക്കാരനും റോഡിലേക്ക് വീഴുകയായിരുന്നു. അല്‍പസമയം റോഡില്‍ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടി പോയി.