web analytics

കുവൈറ്റിലെ ഷോപ്പിങ് മാളിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്; നിലവിളിച്ച് ചിതറിയോടി സ്ത്രീകളും കുട്ടികളും; 7 പേർ പിടിയിൽ

കുവൈത്ത് സിറ്റി∙ അഹ്മദി ഗവർണറേറ്റിലെ ഷോപ്പിങ് മാളിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയ ഏഴ് പേരെ പൊലീസ് പിടികൂടി.

സമൂഹമാധ്യമത്തിൽ കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ചെറുപ്പക്കാർ തല്ലുകൂടുന്ന ദൃശ്യങ്ങൾ ആരോ ഫോണിൽ പകർത്തിയ ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

മാളിൽ സ്ത്രീകളും കുട്ടികളുമുള്ളയിടത്ത് വച്ചായിരുന്നു അടിപിടി നടന്നത്. നിലവിളിച്ച് സ്ത്രീകളും കുട്ടികളും ചിതറിയോടുകയായിരുന്നു. തല്ലുകൂടിയ ഇരുകൂട്ടരും ഉടൻതന്നെ സ്ഥലം വിട്ടു.

സംഭവത്തിൽആർക്കും കാര്യമായ പരുക്കില്ല. പരാതിയുമുണ്ടായിരുന്നില്ല. എന്നാൽ അടിപിടി വൈറലായതോടെ പൊലീസ് സിസിടിവി പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

പിടികൂടിയവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ വിഭാഗത്തിന് കൈമാറി. മേൽ നടപടികൾക്കായി മറ്റ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

പൊതുസമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img