പത്തനംതിട്ടയിൽ വനം വകുപ്പ് വാച്ചറെ കടുവ കൊലപ്പെടുത്തി
സീതത്തോട് (പത്തനംതിട്ട): പൊന്നമ്പലമേടു വനത്തിൽ ഫോറെസ്റ്റ് വാച്ചറേ കടുവ കൊലപ്പെടുത്തി.
പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാറി(32)ന്റെ മൃതദേഹം ആണ് ചൊവ്വാഴ്ച രാവിലെ വനത്തിനുള്ളിൽ കണ്ടെത്തിയത്.
പൊന്നമ്പലമേടു പാതയിൽ ഒന്നാം പോയിന്റിന് സമീപം ആണ് കടുവ ഭക്ഷിച്ചതിന്റെ അവശിഷ്ടമായി മൃതദേഹ ഭാഗം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ശബരിമല ശബരിമല -പമ്പയിലേക്കെന്നു പറഞ്ഞു വീട്ടിൽ നിന്ന് പോയതാണ്.
മൂന്നു ദിവസമായിട്ടും കാണാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തിൽ പെട്ട ഇയാൾ വനവിഭങ്ങൾ ശേഖരിക്കാനായാണ് ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയത്.









