ഇടുക്കി കുമളിയിൽ ജനവാസ മേഖലയിൽ കടുവയുടെ സാനിധ്യം കണ്ടെത്തി. അമരാവതി നാലാം മൈൽ, കാരുവേലിപ്പടി ഭാഗത്ത് തഴക്കുഴിയിൽ ബേബിയുടെ വീട്ടുമുറ്റത്താണ് ശനിയാഴ്ച രാത്രി കടുവ എത്തിയത്. Tiger enters residential area in Kumily
രാത്രി പത്തരയോടെ ബേബിയുടെ മകൻ പ്രിൻസ് പുറത്തേക്ക്പോകാനായി എഴുന്നേറ്റപ്പോൾ വീടിന് പുറത്ത് കടുവ നിൽക്കുന്നത് കാണുകയായിരുന്നു. ശബ്ദമുണ്ടാക്കിയതോടെ കടുവ ഇരുട്ടിലേക്ക് മറഞ്ഞു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയെങ്കിലും കാൽപ്പാടുകളോ മറ്റ് സൂചനകളോ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച ഇവിടെ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ചക്കുപള്ളം വലിയപാറയിൽ കടുവ എത്തിയിരുന്നു.