web analytics

5 ദിവസം എല്ലാ ജില്ലകളിലും ഇടിവെട്ട് മഴ; 40 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയടിക്കും; കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും വേനൽ മഴ ശക്തിപ്രാപിക്കുന്നു. അടുത്ത 5 ദിവസം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടൽ തീരത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം 22ന് ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. 23ന് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയ്ക്ക് സാധ്യത പ്രവചിച്ചത്.

Read Also; വന്ദേഭാരത് ട്രെയിനൊക്കെ എന്ത്; ചെന്നൈയിൽ നിർമിക്കുന്ന ട്രെയിനിന്റെ വേ​ഗത കേട്ടാൽ ഞെട്ടും; പദ്ധതിച്ചെലവ് 1.08 ലക്ഷം കോടി; മണിക്കൂറിൽ പരമാവധി 320 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിൽ നിർമാണം

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img