web analytics

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ  രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ  രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

പെരുമ്പാവൂർ: അവധി ദിനത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പൂമല കെ.എം.ബി കോളജിലെ അജ്മൽ, അജ്സൽ എന്നീ രണ്ടു വിദ്യാർത്ഥികൾ ചെറുകുന്നം കനാലിൽ മുങ്ങിമരിച്ചു.

അവധി ദിവസമായതിനാൽ നാല് സുഹൃത്തുകൾ ചേർന്ന് കുളിക്കുന്നതിനായി കനാലിലെത്തെത്തിയതായിരുന്നു.  മൂന്നു പേർ കനാലിൽ ഇറങ്ങി. ഇവർ ശക്തമായ നീരൊഴുക്കിലും ആഴത്തിലും പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ സ്ഥലമായതിനാൽ ചെറുകുന്നം കനാലിൽ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് യുവാക്കൾ എത്തുന്നതായി നാട്ടുകാർ പറയുന്നു. പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ ആളുകൾ കൂടുന്നതോടെ അപകടസാധ്യത ഉയരുന്നതായും ആശങ്ക ഉയരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

English Summary

Two college students drowned in a canal in Thrissur while swimming during a holiday outing. A group of four had entered the water, but strong currents led to the tragedy. One more student is in critical condition. Authorities have begun an investigation, and concerns are rising over safety at the location.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img