web analytics

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

കറുപ്പ് വസ്ത്രം ധരിച്ച് എത്തിയ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചു;

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

തൃശൂര്‍: ശബരിമല വ്രതകാലത്ത് കറുപ്പ് വസ്ത്രം ധരിച്ച് എത്തിയ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.

തൃശൂരിലെ എളവള്ളിയിലെ ഗോകുലം പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്.

എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയെ യൂണിഫോം ധരിച്ചെത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടുവെന്നതാണ് ആരോപണം.

കഴിഞ്ഞ പത്ത് ദിവസമായി കറുപ്പ് വസ്ത്രം ധരിച്ചെത്തിയതിനാല്‍ വിദ്യാര്‍ഥിയെ ക്ലാസില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

രക്ഷിതാക്കളെ വിളിച്ച് കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് അറിയിച്ചു കൊണ്ടാണ് സ്‌കൂള്‍ നടപടി എടുത്തതെന്നാണ് പറയുന്നത്.

സ്‌കൂളിന്റെ നിയമപ്രകാരം യൂണിഫോം നിര്‍ബന്ധമാണെന്ന നിലപാട് സ്‌കൂള്‍ അധികൃതര്‍ എടുത്തപ്പോള്‍, ഹിന്ദു ഐക്യവേദി ഈ നടപടി മതാചാരസ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണമാണെന്ന് ആരോപിച്ചു.

സംഘടനയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശേരി നാമജപ സമരം ഉദ്ഘാടനം ചെയ്തു. സമാനമായ സാഹചര്യം നേരിടുന്ന മറ്റു കുട്ടികളും ഉണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

English Summary:

Hindu Aikya Vedi protested against Gokulam Public School in Elavally, Thrissur, after a student observing the Sabarimala pilgrimage was reportedly denied entry for wearing black clothes. The school insisted that students must wear uniforms, leading to the student being kept out for ten days. The school administration maintained that wearing the uniform is mandatory as per school rules. However, Hindu Aikya Vedi alleged that the act violated religious freedom. The protest, inaugurated by state secretary Prasad Kakkassery, claimed that similar incidents had occurred with other students as well.

thrissur-school-denies-entry-black-clothes-sabarimala-boy

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

Related Articles

Popular Categories

spot_imgspot_img