web analytics

നാലുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തി പൊലീസ്

എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ സൺഗ്ലാസ് അടിച്ചുമാറ്റി ബി ടെക് വിദ്യാർത്ഥി;

നാലുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തി പൊലീസ്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥയുടെ സൺഗ്ലാസ് മോഷണം പോയ സംഭവം നാല് മണിക്കൂറിനുള്ളിൽ തെളിയിച്ച് പോലീസ്.

എയർഫോഴ്‌സ് സ്ക്വാഡ്രൺ ലീഡർ ഷെറിൻ കുര്യാക്കോസിന്റെ റേയ്ബാൻ സൺഗ്ലാസ് ആണ് ഫോർട്ട് കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ നിന്ന് മോഷണം പോയത്.

ആലുവ സ്വദേശിനിയും എയർഫോഴ്‌സ് പൈലറ്റുമായ ഷെറിൻ നവംബർ 5-ന് ഉച്ചയ്ക്ക് ബന്ധുക്കളോടൊപ്പം റസ്റ്റോറന്റിലെത്തിയപ്പോഴാണ് മേശപ്പുറത്ത് വെച്ചിരുന്ന സൺഗ്ലാസ് കാണാതായത്.

വൈകിട്ട് ആറിന് ഷെറിൻ ഫോർട്ട് കൊച്ചി പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെയും എസ്.ഐ. അഞ്ജനയുടെയും നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.

ആദ്യം ലഭിച്ചത് മങ്ങിയ സിസിടിവി ദൃശ്യങ്ങളായിരുന്നു. വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പം എത്തിയ യുവാവ് ശുചിമുറി ഉപയോഗിക്കാനെന്ന പേരിലാണ് റസ്റ്റോറന്റിൽ കടന്നതെന്ന് പൊലീസ് കണ്ടെത്തി.

സമീപത്തുള്ള ക്യാമറകളിൽ നിന്നു ലഭിച്ച വാനിന്റെ നമ്പർ വഴിയാണ് അന്വേഷണം പുരോഗമിച്ചത്.

വാനിന്റെ ഡ്രൈവർ മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ, പൊലീസ് ട്രേസിംഗ് നടത്തിയ ശേഷം തൃശൂരിലെ കൊടകരയിൽ വാഹനം തടഞ്ഞു പ്രതിയെ കസ്റ്റഡിയിലെടുത്തു.

ആന്ധ്രാപ്രദേശ് സ്വദേശിയായ ബി.ടെക് വിദ്യാർത്ഥിയാണ് പ്രതി. സൺഗ്ലാസ് പിടിച്ചെടുത്തതിനെ തുടർന്ന്, എയർഫോഴ്‌സ് ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരം പ്രതിയുടെ ഭാവി കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാതെയായിരുന്നു പൊലീസ് നടപടികൾ അവസാനിപ്പിച്ചത്.

English Summary:

Kerala Police recovered an Air Force officer’s stolen Ray-Ban sunglasses within four hours of the theft in Fort Kochi. The sunglasses belonged to Squadron Leader Sherin Kuriakose, an Air Force pilot from Aluva. The theft occurred on November 5 at a restaurant when she briefly left the sunglasses on the table.

After examining CCTV footage, police traced the suspect — a B.Tech student from Andhra Pradesh — through a van captured on nearby cameras. The vehicle was intercepted 62 km away in Kodungallur, and the stolen sunglasses were recovered. Considering the student’s future, Sherin chose not to press charges, and he was released after recovery of the item.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

Related Articles

Popular Categories

spot_imgspot_img