തൃശൂർ: നാടിനെ നടുക്കി തൃശൂർ മുണ്ടത്തിക്കോട്ട് പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള സാമ്പിൾ വെടിക്കെട്ടിനായി പടക്കങ്ങൾ ഒരുക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ഇതുവരെ ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു. നാൽപ്പതോളം പേർ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഭൂകമ്പമെന്ന് കരുതി നാട് വിറച്ചു; കിലോമീറ്ററുകളോളം മുഴങ്ങിയ ഇരട്ടസ്ഫോടനത്തിന്റെ ഭീകരത
വൈകുന്നേരം മൂന്നരയോടെയായിരുന്നു മുണ്ടത്തിക്കോടിനെ ശ്മശാനമൂകമാക്കിയ ആ ദുരന്തം സംഭവിച്ചത്.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമത്തിലായിരുന്ന നാട്ടുകാർ കേട്ടത് ആകാശത്തോളം ഉയർന്ന രണ്ട് കൂറ്റൻ പൊട്ടിത്തെറികളായിരുന്നു.
കിലോമീറ്ററുകളോളം ദൂരത്തേക്ക് ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. വീടുകൾ കുലുങ്ങിയതോടെ ഭൂകമ്പമാണെന്ന് കരുതി പലരും പ്രാണരക്ഷാർത്ഥം വീടിന് പുറത്തേക്കോടി.
എന്നാൽ നിമിഷങ്ങൾക്കകം മുണ്ടത്തിക്കോട്ടെ ആകാശത്ത് ഉയർന്ന കറുത്ത പുകച്ചുരുളുകൾ ഒരു വലിയ ദുരന്തത്തിന്റെ സൂചനയായി മാറി.
പുകയൊഴിഞ്ഞപ്പോൾ കണ്ട കാഴ്ച അതിഭീകരമായിരുന്നു; പടക്കനിർമാണ ശാല നിലനിന്നിരുന്ന ഇടത്ത് ഇന്ന് വെറും തകർന്നു വീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാത്രം.
ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും തകർന്ന് തരിപ്പണമായ ഷെഡുകളും; പടക്കശാലയിൽ നടന്നത് സമാനതകളില്ലാത്ത പ്രളയം
സ്ഫോടനത്തിന്റെ ആഘാതത്തിൽ പടക്കനിർമ്മാണ ശാലയിലെ ഷെഡുകൾ പൂർണ്ണമായും തകർന്നു.
കെട്ടിടം നിർമ്മിച്ചിരുന്ന കൂറ്റൻ കല്ലുകൾ പോലും നൂറുമീറ്ററിലധികം ദൂരത്തുള്ള പാടശേഖരങ്ങളിലേക്ക് തെറിച്ചുവീണു.
സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
സ്ഫോടനം നടന്ന സ്ഥലത്തിന് നൂറു മീറ്റർ ചുറ്റളവിൽ മരങ്ങളിലും സമീപത്തെ പറമ്പുകളിലുമായി മനുഷ്യശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
വെടിപ്പുരയിൽ ജോലി ചെയ്തിരുന്നവരിൽ പലർക്കും ഓടി രക്ഷപ്പെടാൻ പോലും സമയം ലഭിച്ചില്ല.
പരിക്കേറ്റ പലരുടെയും അവയവങ്ങൾ അറ്റ നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. തീ പടർന്നതോടെ മരങ്ങളും സമീപത്തെ കാടും കത്തിയമർന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
രക്ഷാദൗത്യത്തിന് വിലങ്ങുതടിയായി ദുർഘടപാത; ജെസിബികൾ ഉപയോഗിച്ച് വഴി വെട്ടിത്തെളിച്ച് ആംബുലൻസുകൾ എത്തിച്ചു
അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിയെത്തിയെങ്കിലും തീയുയരുന്ന വെടിപ്പുരകളിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല.
സ്ഥലത്തേക്ക് ആംബുലൻസുകൾക്കും അഗ്നിശമനസേനയ്ക്കും എത്തിച്ചേരാൻ മതിയായ റോഡ് സൗകര്യമില്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.
ഒടുവിൽ ജെസിബികൾ എത്തിച്ച് പറമ്പുകളിലൂടെ താല്ക്കാലിക വഴി വെട്ടിത്തെളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിക്കാനായത്.
പരിക്കേറ്റ 40 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജിലും പരിസരത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
തൃശൂർ പൂരത്തിന്റെ ആരവം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
English Summary
A catastrophic explosion occurred at a firework manufacturing unit in Mundathikkode, Thrissur, while workers were preparing explosives for the Thiruvambadi Devaswom’s Thrissur Pooram sample display. The blast, occurring around 3:30 PM, was so intense that locals initially mistook it for an earthquake. Nine people have been confirmed dead, and over 40 others are injured, many in critical condition. Rescue efforts were severely hindered by the lack of road access, necessitating the use of JCBs to create a path for ambulances. The explosion leveled the storage sheds, scattering debris and body parts across nearby fields and trees.









