തൃശൂർ: പൊട്ടിപൊളിഞ്ഞു കിടക്കുന്ന തൃശൂർ-കുന്നംകുളം റോഡിന്‍റെ അവസ്ഥ കാണാൻ 40 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ. അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരിച്ചുമാണ് കളക്ടർ സൈക്കിളിൽ സഞ്ചരിച്ചത്. യാത്രയിൽ തൃശൂർ-കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി.(thrissur collector traveled 40 km on a bicycle to see the condition of the road)
പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിർത്തുവാൻ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കൂടിയായിരുന്നു കലക്ടറുടെ സൈക്കിൾ യാത്ര. കിരൺ ഗോപിനാഥ് പ്രസിഡന്റായ തൃശൂർ സൈക്ക്ളേഴ്‌സ് ക്ലബിൻ്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് പാമ്പുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ 20ഓളം ക്ലബ് അംഗങ്ങൾ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ എന്നിവർ കലക്ടർക്കൊപ്പം സൈക്കിൾ യാത്രയിൽ പങ്കെടുത്തു.
റോഡ് നവീകരണം പൂർത്തിയാകുന്നതുവരെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പ് വരുത്തണമെന്ന് കലക്ടർ കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
10 ശതമാനം പേരെ സ്പോട് ബുക്കിങ്ങിൽ കടത്തിവിടണം; ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈനാക്കരുത്; കെ സുരേന്ദ്രൻ