web analytics

മദ്യപാനം നിർത്താൻ നാടൻ മരുന്ന് കഴിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

മദ്യപാനം നിർത്താൻ നാടൻ മരുന്ന് കഴിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

ബെംഗളൂരു: മദ്യപാനം നിർത്താൻ നാടൻ മരുന്ന് കഴിച്ചതിനെ തുടർന്ന് മൂ​ന്നു​പേ​ർ മ​രി​ച്ചു. കർണാടക കലബുറഗിയിൽ ബുധനാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്.

മ​ദ്യ​ത്തി​ൽ നിന്ന് മോചനം നേടാനായി വ്യാ​ജ മ​രു​ന്ന് ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യുവാക്കൾ അബോധ അവസ്ഥയിലാകുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവരോടൊപ്പമുള്ള ഒ​രാ​ൾ ഗു​രു​ത​ര നി​ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബു​റു​ഗ​പ​ള്ളി​യി​ലെ ല​ക്ഷ്മി​ന​ര​സിം​ഹ​ലു (45), ഷ​ഹാ​ബാ​ദി​ലെ ഗ​ണേ​ഷ് ബാ​ബു റാ​ത്തോ​ഡ് (24), മ​ഡ്ക​ൽ ഗ്രാ​മ​ത്തി​ലെ നാ​ഗേ​ഷ് ഭീ​മാ​ഷ​പ്പ ഗ​ഡ​ഗു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മരിച്ച ല​ക്ഷ്മി ന​ര​സിം​ഹ​ലു​വി​ന്റെ മ​ക​ൻ നി​ങ്ക​പ്പ ന​ര​സിം​ഹ​ലു​വി​ന്റെ ആ​രോ​ഗ്യ​നി​ല അ​തി​ഗു​രു​ത​ര​മാ​യ​തി​നാ​ൽ ക​ല​ബു​റു​ഗി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​മാ​ദാ​പു​ര ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന നാ​ട​ൻ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ദ്യ​പാ​നി​ക​ൾ​ക്ക് ചികിൽസിക്കുന്ന മു​ത്യ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫ​ക്കീ​ര​പ്പ​യാ​ണ് നാ​ലു​പേ​ർക്കും ചികിത്സ നൽകിയത്,.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മദ്യാസക്തിയിൽ നിന്ന് വ്യക്തികളെ സഹായിക്കുന്നതിനായി ഫക്കീരപ്പ നാടൻ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. സംഭവത്തിൽ സെ​ഡാം പൊ​ലീ​സ് കേസെടുത്തു.

മതപരിവർത്തനം ആരോപിച്ച് വീണ്ടും ആക്രമണം

ജലേശ്വർ: മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ആക്രമിച്ച് ബജ്റംഗദൾ പ്രവർത്തകർ. ഒഡിഷയിലെ ജലേശ്വറിലാണ് ആക്രമണം നടന്നത്.

ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെയാണ് മർദിച്ചത്. കന്യാസ്ത്രീകള്‍ക്കു നേരെയും അതിക്രമമുണ്ടായെന്നാണ് പുറത്തു വരുന്ന വിവരം.

ഇന്നലെ വൈകീട്ടാണ് അതിക്രമം നടന്നത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.

ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച് 9 മണിയോടെയാണ് ഇവര്‍ ഗ്രാമത്തില്‍ നിന്ന് മടങ്ങിയത്. മടങ്ങി വരും വഴി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് 70ലേറെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ കാത്തുനില്‍ക്കുകയും ഇവരുടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി.

ഇവരോടൊപ്പം ഇരുചക്രവാഹനത്തിലെത്തിയ ഒരു വൈദികനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. കാറിലുണ്ടായിരുന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.

മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദനം ഉണ്ടായത്. സംഭവ സ്ഥലത്തേക്ക് പൊലീസെത്തിയപ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

Summary: Three people died in Kalaburagi, Karnataka, after consuming a fake herbal medicine claiming to help quit alcohol. Police have launched an investigation.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img