web analytics

പരസ്യങ്ങൾക്ക് ലൈക്കും ഷെയറും ചെയ്താൽ കൈ നിറയെ പണം; പോരാത്തതിന് പണം ഇരട്ടിപ്പും; വിയറ്റ്നാം സ്വദേശിയടക്കം മൂന്നു പേർ പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. വിയറ്റ്നാം സ്വദേശിയായ ലെ കോക് ട്രോങ്, തമിഴ്നാട് സ്വദേശിയായ കണ്ണൻ, മനോജ് കുമാർ എന്നിവരെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.Three-member gang arrested for stealing lakhs of rupees through online fraud

സിനിമകളുടെ പരസ്യങ്ങൾക്ക് ലൈക്കും ഷെയറും ചെയ്താൽ പണം ലഭിക്കുമെന്നും പണം ഇരട്ടിപ്പിലൂടെ ഇരട്ടി പണം നേടാമെന്നും വിശ്വസിപ്പിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.

തിരുവനന്തപുരം മണ്ണന്തല സ്വദേശിയുടെ പരാതിയിലാണ് നടപടി. ഫോർട്ട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.

ടെലിഗ്രാം ആപ്പിലൂടെയാണ് ഇവ‍ർ തട്ടിപ്പിന് വേണ്ടിയുള്ള സന്ദേശങ്ങൾ അയച്ചത്. അന്വേഷണം നടത്തിയ പൊലീസ് സംഘം ഹൈദരാബാദിൽ വച്ച് പ്രതികളെ തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു.

സമാനമായ രീതിയിൽ ഇതേ പ്രതികൾ കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img