web analytics

ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിൽ രണ്ടു വോട്ടുകൾ ബഹിരാകാശത്തുനിന്നുമാണ് ! വോട്ട് എത്തുക ഇലക്‌ട്രോണിക് സിഗ്നലുകളായി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ടു ചെയ്യാനൊരുങ്ങി ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വിൽമോറും. This time, two votes in the US election came from space

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താനായി ബാലറ്റിനായി അപേക്ഷ നൽകിയെന്ന് ഇരുവരും വ്യക്തമാക്കി. വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസ് പറഞ്ഞു.

ഇരുവരുടെയും ബാലറ്റിന് വേണ്ടിയുള്ള അഭ്യർത്ഥന അതത് കൗണ്ടിയിലെ സംസ്ഥാന തെരഞ്ഞെടുപ്പ് ബോർഡിനാണ് അയച്ചത്. അമേരിക്കയിൽ നാസ ജീവനക്കാർക്ക് ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ അനുമതി നൽകുന്ന ബിൽ 1997ൽ പാസാക്കിയിരുന്നു. നവംബര്‍ 5നാണ് യുഎസില്‍ തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് ബാലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇലക്‌ട്രോണിക് സിഗ്നലുകളായി വോട്ട് കൈമാറുന്നതാണ് രീതി. ബഹിരാകാശ സഞ്ചാരികൾ ഒരു എന്‍ക്രിപ്റ്റഡ് സുരക്ഷിത സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രോസസിങിനായി ഭൂമിയിലേക്ക് തിരികെ അയക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img