തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്കു മുന്നിൽ ഇത്തവണ മേളപ്രമാണിയായി എത്തുന്നത് നടൻ ജയറാം.
താളമേളങ്ങളെ അന്തരീക്ഷത്തിലേക്കുയർത്തിവിട്ട് നിരവധി ചെണ്ട, കൊമ്പ്, കുഴൽ, ചേങ്ങില കലാകാരന്മാർ അണിനിരക്കുന്ന സന്ധ്യയിൽ മേളപ്രമാണിയായാണ് നടൻ ജയറാം എത്തുന്നത്.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ക്ഷേത്രത്തിൽ ചെണ്ടമേളം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മേളപ്രമാണിയുടെ റോളിൽ ആറ്റുകാൽ എത്തുന്നത്ആദ്യമായിട്ടാണ്
മാർച്ച് 5നാണ് ഈ വർഷത്തെ പൊങ്കാല മഹോത്സവം തുടങ്ങുന്നത്. ആദ്യദിനം വൈകിട്ട് മഹോത്സവത്തോനടുബന്ധിച്ചുള്ള കലാപരിപാടികൾ ചലച്ചിത്ര താരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്യും. മാർച്ച് 13 നാണ് പൊങ്കാല.