web analytics

മത്തി വിലക്ക് തീപിടിച്ചു;കിലോ 380 രൂപ, അയല 350, ചെമ്മീന്‍ 950… പെടക്കാത്ത മീനുകൾക്ക് പെടപെടക്കണ വില; പെടക്കണ മീനുകൾ കിട്ടാനുമില്ല

പാലക്കാട്: കടുത്ത വേനലില്‍ അറബിക്കടല്‍ തിളച്ചുമറിഞ്ഞതോടെ കേരളതീരങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞു. ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉത്പാദനം വലിയതോതില്‍ കുറഞ്ഞതോടെ വിപണിയില്‍ മത്തി ഉള്‍പ്പെടെ മീനുകള്‍ക്ക് പൊള്ളു വിലയാണ്. ഇന്നലെ മത്തിക്ക് കിലോ 380 രൂപയായിരുന്നു വില, അയല 350, ചെമ്മീന്‍ 950 എന്നിങ്ങനെപോകുന്നു പെടപെടക്കണ വില.

മത്സ്യങ്ങള്‍ ഇപ്പോള്‍ എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കടല്‍ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും മീന്‍ വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. പുഴകളിലും തോടുകളിലും നിന്നു മീന്‍ പിടിച്ചു ജീവിക്കുന്ന ആദിവാസികള്‍ക്കും കൊടുംവേനൽ ദുരിതമാണ് സമ്മാനിക്കുന്നത്. പുഴകളും തോടുകളും വറ്റിവരണ്ടു. അട്ടപ്പാടി, മലമ്പുഴ, പറമ്പിക്കുളം, മംഗലംഡാം എന്നിവിടങ്ങളില്‍ ഒട്ടേറെ ആദിവാസികള്‍ പുഴകളില്‍ നിന്നും മറ്റും മീന്‍ പിടിച്ച് ഉപജീവനം നടത്തുന്നവരാണ്.

ദിനംപ്രതി മലമ്പുഴ ഡാമില്‍ ശരാശരി 1.5 ടണ്‍ മത്സ്യംവരെ ലഭിച്ചിരുന്നു. ഇപ്പോള്‍ അത് 600 കിലോയായി കുറഞ്ഞു. മലമ്പുഴ, വാളയാര്‍, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര, ചുള്ളിയാര്‍, ശിരുവാണി തുടങ്ങി ഡാമുകളെ ആശ്രയിച്ചു കഴിയുന്ന ആയിരത്തിലേറെ മത്സ്യബന്ധന തൊഴിലാളികളെ ഇത് കാര്യമായി തന്നെ ബാധിച്ചു.
കട്‌ല, രോഹു, മൃഗാല, കരിമീന്‍, തിലാപ്പിയ, പൊടിമീന്‍ എന്നിവയാണു ജില്ലയില്‍ പ്രധാനമായും വളര്‍ത്തുന്നത്. തിലാപ്പിയ ആണു കൂടുതല്‍. കട്‌ല, രോഹു, മൃഗാല തുടങ്ങിയ വലിയ മീനുകള്‍ക്കു കിലോയ്ക്ക് 150 രൂപയാണു വില. തിലാപ്പിയയ്ക്കു 180 രൂപയോളം വിലയുണ്ട്. ഒരു ദിവസം 8 കിലോഗ്രാം വരെ മത്സ്യം ഒരു തൊഴിലാളിക്ക് ലഭിക്കുമായിരുന്നു. ഇപ്പോഴത് രണ്ടു കിലോയായി കുറഞ്ഞു.

 

Read Also:ഇന്ത്യക്ക് ഇത് അഭിമാന നിമിഷം; 3ഡി പ്രിന്റ‍ഡ്’ റോക്കറ്റ് എഞ്ചിൻ വിക്ഷേപണം വിജയകരം; ഇനി 97 ശതമാനവും പുനരുപയോഗിക്കാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

Related Articles

Popular Categories

spot_imgspot_img