കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രമായെത്തുന്ന ഫാമിലി എന്റർടെയിനർ “ശേഷം മൈക്കിൽ ഫാത്തിമ” തിയ്യേറ്ററുകളിൽ എത്തി . മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടിയിരുന്നു. സിനിമയും അതുപോലെ മികച്ചത് എന്നാണ് പ്രേക്ഷക പ്രതികരണം .ഫുട്ബാൾ കമന്റേറ്ററായി കല്യാണി അഭിനയിക്കുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ താരത്തിൻ്റെ കരിയറിലെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ്.വിജയ് ചിത്രം ലിയോ, ജവാൻ, ജയിലർ എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
മലയാളം അധികം വശമില്ലാത്ത കല്യാണിയുടെ സംസാരത്തിൽ ഒരു ഇംഗ്ലീഷ് ടച്ച് നേരത്തേയുണ്ട്. അതുകൊണ്ട് തന്നെ ഫാത്തിമ എന്ന കഥാപാത്രം ചെയ്യുക കല്യാണിക്ക് വലിയ വെല്ലുവിളിയായിരുന്നു.. തന്നെ എന്തിനാണ് ഈ സിനിമയിൽ അഭിനയിപ്പിച്ചതെന്ന് പലരും സംവിധായകൻ മനു സി. കുമാറിനോട് ചോദിച്ചിട്ടുണ്ട് എന്ന് കല്യാണി മുൻപ് പറഞ്ഞിരുന്നു . ”ഈ പെൺകുട്ടിക്ക് മലയാളം അറിയില്ല; അവൾ ഇതെങ്ങനെ ചെയ്യും?’ എന്ന് പലരും മനുവിനോട് ചോദിച്ചു .”
ഒരു നവാഗത സംവിധായകന്റെ സിനിമയിൽ അഭിനയിക്കുന്നതിനോട് തന്നോടും പലരും സംസാരിച്ചിരുന്നുവെന്നും കല്യാണി പറയുന്നുണ്ട്. ”ഇതുവരെ ആരെയും സിനിമയിൽ അസ്സിസ്‌റ് ചെയ്യുകയോ സിനിമ സംവിധാനം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ഒരു സിനിമാ സംവിധായകനിൽ ഞാൻ എന്താണ് കണ്ടതെന്ന് ആളുകൾ എന്നോട് ചോദിച്ചു” എന്നായിരുന്നു കല്യാണി പറഞ്ഞത്.കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More : നഗ്നയായി ബോളിവുഡ് താരം : ഡീപ്ഫെയ്ക് വിഡിയോയുടെ അടുത്ത ഇര കജോൾ