web analytics

പ്രതിഫലമായി വാങ്ങിയത് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണും; സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ

പ്രതിഫലമായി വാങ്ങിയത് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണും; സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ

തിരുവനന്തപുരം: അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകൾ തയ്യാറാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ സഹായം നൽകിയ കേസിൽ വനിതാ സബ് രജിസ്ട്രാറെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

 ശാസ്തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ. ലക്ഷ്മിയെയാണ് അറസ്റ്റ് ചെയ്തത്.

ആൾമാറാട്ടം നടത്തിയും വ്യാജ രേഖകൾ തയ്യാറാക്കിയുമാണ് ഭൂമി കൈവശപ്പെടുത്താൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് ലക്ഷ്മി കൂട്ടുനിന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

 പ്രതിഫലമായി പത്ത് ലക്ഷം രൂപയും പത്ത് മൊബൈൽ ഫോണുകളും ലക്ഷ്മി കൈപ്പറ്റിയതായും പൊലീസ് വ്യക്തമാക്കി.

ഈ കേസിൽ ആധാരമെഴുത്തുകാരനും മുൻ ഡി.സി.സി അംഗവുമായ അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽ തമ്പി എന്നിവരടക്കം എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

വ്യാജ പ്രമാണത്തിൽ ഒപ്പിട്ടവരിൽ അനിൽ തമ്പിയെ ഒഴികെ മൂന്നുപേരും ആൾമാറാട്ടം നടത്തിയവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സംഭവം പുറത്തറിയാതിരിക്കാൻ രജിസ്ട്രാർ ഓഫീസിന് പുറത്തുവച്ചാണ് പ്രമാണം രജിസ്റ്റർ ചെയ്തതെന്നും രജിസ്ട്രേഷനിന് മുമ്പും ശേഷവും ലക്ഷ്മിയും മണികണ്ഠനും തമ്മിൽ നിരന്തരം ഫോൺ സംഭാഷണം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അമേരിക്കയിൽ കഴിയുന്ന ഡോറ അസറി ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ജവഹർനഗറിലെ 14.5 സെന്റ് സ്ഥലവും ഏകദേശം 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പത്ത് മുറികളുള്ള വീടുമാണ് തട്ടിയെടുത്തത്.

അനിൽ തമ്പിക്കുവേണ്ടി വ്യാജ ഇഷ്ടദാന കരാർ ഉൾപ്പെടെയുള്ള രേഖകൾ തയ്യാറാക്കിയത് മണികണ്ഠനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ ലക്ഷ്മിയെ റിമാൻഡ് ചെയ്തു.

രൂപസാദൃശ്യമുള്ളവരെ കണ്ടെത്തി നടത്തിയ ആൾമാറാട്ടം

വിഴിഞ്ഞത്ത് വസ്തു വാങ്ങാൻ ശ്രമിക്കുന്ന അനിൽ തമ്പിയുടെ നീക്കം സുഹൃത്തിൽ നിന്ന് അറിഞ്ഞ മണികണ്ഠൻ, ജവഹർനഗറിലെ വസ്തു രണ്ട് കോടി രൂപയ്ക്ക് വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

തുടർന്ന് ഡോറയുടെയും അവരുടെ ചെറുമകളുടെയും രൂപസാദൃശ്യമുള്ള സ്ത്രീകളെ കണ്ടെത്തി ആൾമാറാട്ടം നടത്തി രേഖകൾ തയ്യാറാക്കി. ഡോറ എന്ന പേരിൽ വട്ടപ്പാറ സ്വദേശി വസന്തയെയും ചെറുമകൾ എന്ന പേരിൽ പുനലൂർ സ്വദേശി മെറിനെയും ഹാജരാക്കി.

ഡോറയെന്ന പേരിൽ എത്തിയ വസന്ത ചെറുമകൾ മെറിന് ഭൂമി ഇഷ്ടദാനം ചെയ്തതായി വ്യാജ രേഖ തയ്യാറാക്കി. പിന്നീട് ആ ഭൂമി അനിൽ തമ്പിയുടെ ബന്ധുവിന് വിറ്റതായും രേഖയുണ്ടാക്കി പ്രമാണം രജിസ്റ്റർ ചെയ്യുകയായിരുന്നു.

ആധാരമെഴുത്തുകാരന് രണ്ട് കോടി രൂപ പ്രതിഫലം

വ്യാജ രേഖകൾ തയ്യാറാക്കാനും ആൾമാറാട്ടം നടത്താനും അനിൽ തമ്പിയിൽ നിന്ന് ആധാരമെഴുത്തുകാരൻ മണികണ്ഠൻ കൈപ്പറ്റിയത് രണ്ട് കോടി രൂപയാണെന്ന് പൊലീസ് പറഞ്ഞു. 

ഇതിൽ 40 ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയാണ് പ്രാഥമിക നടപടികൾ ആരംഭിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

English Summary

A woman sub-registrar in Thiruvananthapuram has been arrested for helping a gang fraudulently grab and resell a property worth over ₹10 crore belonging to a woman settled in the United States. The accused allegedly assisted in creating forged documents and facilitating impersonation during registration. The fraud involved a 14.5-cent plot and a 6,000 sq ft house in Jawahar Nagar. Police revealed that look-alike women were used to impersonate the real owner and her granddaughter. The document writer received ₹2 crore as commission, while the sub-registrar allegedly took ₹10 lakh and several mobile phones as bribe.

thiruvananthapuram-jawahar-nagar-property-fraud-woman-sub-registrar-arrested

Thiruvananthapuram, Jawahar Nagar, property fraud, fake documents, impersonation case, sub registrar arrest, land scam Kerala, police investigation, real estate scam, crime news

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

Related Articles

Popular Categories

spot_imgspot_img