web analytics

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

തിരുവനന്തപുരം: ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയുടെ ഏഴര പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സ്ത്രീകൾ അടങ്ങിയ അഞ്ചംഗ സംഘത്തെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മണക്കാട് മുക്കോലക്കൽ ക്ഷേത്രം സമീപമുള്ള ശ്രീശിവം അപാർട്ട്‌മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 

ഇവിടെ വാടകയ്ക്ക് താമസിക്കുന്ന 64 വയസുള്ള സ്ത്രീയാണ് ആക്രമണത്തിനിരയായത്.

കഴുത്തിൽ തിരിച്ചറിയൽ കാർഡുകൾ തൂക്കി കോർപ്പറേഷൻ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് ഒരു സ്ത്രീയും പുരുഷനും വീടിന്റെ വാതിലിൽ എത്തിയത്.

 മാലിന്യനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണെന്ന് പറഞ്ഞ് വയോധികയെ ആശയക്കുഴപ്പത്തിലാക്കിയതിനിടെയാണ് സംഘത്തിലെ മറ്റു അംഗങ്ങൾ വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നത്.

വയോധികയെ ആക്രമിച്ച് തള്ളിയിട്ട ശേഷം കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ഏഴര പവൻ സ്വർണാഭരണങ്ങൾ സംഘം കവർന്നു. മകൻ ജോലിക്ക് പോയ സമയത്ത് വീട്ടിൽ വയോധിക ഒറ്റയ്ക്കാണെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു കവർച്ച.

സംഭവം നടന്നതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. നിലവിൽ അഞ്ചുപേർ കസ്റ്റഡിയിലുണ്ടെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. 

കവർച്ചയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ സംഘം ഫ്ളാറ്റും പരിസരവും നിരീക്ഷിച്ചിരുന്നുവെന്നും കഴിഞ്ഞ ചൊവ്വാഴ്ച ഇവർ വീണ്ടും സ്ഥലത്തെത്തി വയോധികയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

English Summary

Five members, including women, were taken into custody by Fort Police after robbing a 64-year-old woman of 7.5 sovereigns of gold ornaments by forcibly entering her flat in Thiruvananthapuram. The gang posed as corporation staff, gained entry, assaulted the victim and fled with the jewellery. Police said the group had been conducting prior surveillance and were arrested within hours of the incident.

thiruvananthapuram-flat-robbery-elderly-woman-gold-police-custody

Thiruvananthapuram, flat robbery, elderly woman attacked, gold theft, Fort police, crime news, Kerala crime, apartment robbery

spot_imgspot_img
spot_imgspot_img

Latest news

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

കുടിവെള്ള പൈപ്പിലൂടെ വന്ന ‘അതിഥി’; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

കുടിവെള്ള പൈപ്പിലൂടെ വന്ന 'അതിഥി'; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു ഇടുക്കി: കുഞ്ചിത്തണ്ണിയിൽ വീടിന്റെ മുറ്റത്ത്...

അംഗീകാരവും സന്തോഷകരമായ കൂടിക്കാഴ്ചകളും; ഇന്നത്തെ നക്ഷത്രഫലം 

അംഗീകാരവും സന്തോഷകരമായ കൂടിക്കാഴ്ചകളും; ഇന്നത്തെ നക്ഷത്രഫലം  മേടം: നേട്ടങ്ങൾ കൈവരിക്കുന്ന ദിവസം. ശ്രമങ്ങൾക്ക് ഫലം...

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ തിരുവനന്തപുരം: തൈക്കാട് പൊലീസ്...

അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; ‘തെറ്റിദ്ധാരണ’ ആണെന്ന് പറഞ്ഞ് കൈകഴുകി അധികൃതർ!

അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; 'തെറ്റിദ്ധാരണ' ആണെന്ന് പറഞ്ഞ് കൈകഴുകി...

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം! ‘കൈപ്പത്തി’ ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം! 'കൈപ്പത്തി' ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് പാലക്കാട്: K. C. Venugopal...

കാമുകനൊപ്പം പോകണം! നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി വിവാഹിതയുടെ പ്രതിഷേധം

കാമുകനൊപ്പം പോകണം! നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി വിവാഹിതയുടെ പ്രതിഷേധം ഹത്രാസ്...

Related Articles

Popular Categories

spot_imgspot_img