തൃശ്ശൂര്‍: ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദേശത്തിനെതിരെ തിരുവമ്പാടി ദേവസ്വം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പ്രതികരിച്ചു. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം എന്നും അദ്ദേഹം ആരോപിച്ചു.(Thiruvambadi Devaswom against High Court’s suggestions in elephant processions)
ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻ.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷിചേരുമെന്നും ദേവസ്വം സെക്രട്ടറി അറിയിച്ചു. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂർ പൂരം അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന വിദേശ ശക്തികൾ അടക്കമുള്ളവരുടെ നീക്കമുണ്ടെന്ന് പൂര പ്രേമി സംഘം കൺവീനർ വിനോദ് കണ്ടേൻകാവിലും ആരോപിച്ചു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ വന്നാൽ പൂരം എഴുന്നള്ളിപ്പ് നടക്കില്ല. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ ! അതീവ ഗുരുതര ഗുണനിലവാര പ്രശ്നങ്ങളും: രാജ്യത്ത് വ്യാജ കുപ്പിവെള്ള റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര പ്രശ്നങ്ങൾ