കവിത കൊലക്കേസില്‍ പ്രതി കുറ്റക്കാരന്‍
തിരുവല്ല: സഹപാഠിനിയായ കവിതയെ (19) കുത്തി പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യുവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന്) മറ്റന്നാൾ ശിക്ഷ വിധിക്കും.
2019 മാർച്ച് 12നാണ് തിരുവല്ലയിൽ നടന്ന ഈ ക്രൂര കൊലപാതകം. പ്രണയബന്ധത്തിൽ നിന്നും കവിത പിന്മാറിയതിനെത്തുടർന്ന്, വഴിയിൽ തടഞ്ഞുനിർത്തി അജിൻ ആക്രമിക്കുകയായിരുന്നു.
ആദ്യം കുത്തി പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ വെച്ചതോടെയാണ് കവിതക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ടുനാൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് പെൺകുട്ടി മരിച്ചത്.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അജിനെ നാട്ടുകാർ പിടികൂടി, കൈകാലുകൾ ബന്ധിച്ച് പോലീസിൽ ഏൽപിക്കുകയായിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടു. “കുറ്റത്തിന്റെ ഭീകരത കണക്കിലെടുത്ത് പരമാവധി ശിക്ഷ ലഭിക്കുമെന്നും” പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സിന് ചേര്‍ന്നു. സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിന്‍ റെജി മാത്യു കവിതയെ ആക്രമിച്ചത്.
ഇതിന് മുന്നോടിയായി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.
പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
2019 മാര്‍ച്ച് 12-നാണ് തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിത(19)യെ അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍വെച്ചായിരുന്നു സംഭവം.
English Summary:
A Pathanamthitta court has found Ajin Reji Mathew guilty of murdering his classmate Kavitha (19) in Thiruvalla in 2019. Ajin attacked her with a knife and then set her on fire using petrol after she ended their relationship. The victim suffered over 70% burns and died two days later at a private hospital in Ernakulam.
Locals caught the accused while he attempted to escape and handed him over to the police after tying him up. The court will announce the sentence in two days. The victim’s family has demanded the maximum punishment for the convict.









