ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയക്കൽ അപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങൾ അയക്കുന്നതിനു പുറമെ ഗ്രൂപ്പ് ചാറ്റുകളും വീഡിയോ കോളുകളും പണമിടപാടുകളും വരെ വാട്‌സ്ആപ്പ് വഴി നടത്താം. അതുകൊണ്ട് തന്നെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.
1. വാട്‌സ്ആപ്പിലെ പ്രൊഫൈല്‍ പിക്ചര്‍ ഒളിപ്പിക്കുക
കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ആളുകൾ നിങ്ങളുടെ പ്രൊഫൈൽ ചിത്രം കാണുന്നില്ലെന്ന് ഉറപ്പാക്കുക. വാട്‌സ്ആപ്പ് ഇക്കാര്യത്തിൽ നിരവധി ഓപ്ഷനുകൾ നൽകുന്നു. ഇപ്പോൾ നമ്മുടെ കോൺടാക്റ്റിൽ ഇഷ്ടമുള്ളവരെ മാത്രം പ്രൊഫൈൽ ചിത്രം കാണിക്കാനുള്ള ഓപ്ഷനുമുണ്ട്.
2. സുരക്ഷിതമല്ലാത്ത സന്ദേശങ്ങൾ ഷെയർ ചെയ്യരുത്
വാട്‌സ്ആപ്പിലെ ഫോർവേഡ് സന്ദേശങ്ങളിൽ നമുക്ക് ഉറപ്പില്ലാത്തതോ വ്യക്തമല്ലാത്തതോ ആയ ഒന്നും ഷെയർ ചെയ്യാൻ പാടില്ല.
3. നിങ്ങൾക്ക് പരിചയമില്ലാത്ത ആളുകളുടെ ഗ്രൂപ്പുകളിൽ ചേരരുത്
നമ്മൾ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് കൃത്യമായി അറിയേണ്ടതുണ്ട്. നിങ്ങൾക്ക് പരിചയമില്ലാത്ത ആളുകളുടെ ഗ്രൂപ്പ് അഭ്യർത്ഥനകൾ സ്വീകരിക്കരുത്. അതുപോലെ മറ്റുള്ളവരെ അവരുടെ അനുവാദമില്ലാതെ ഗ്രൂപ്പിൽ ചേർക്കരുത്.
4. അറിയാത്ത നമ്പറുകളിൽ നിന്നുള്ള ലിങ്കുകൾ തുറക്കരുത്
അജ്ഞാത നമ്പറുകളിൽ നിന്നുള്ള ലിങ്കുകളൊന്നും തുറക്കരുത്. ഇത്തരം ലിങ്കുകൾ ഷെയർ ചെയ്യാൻ പാടില്ല.
5. രണ്ട്-ഘട്ട പരിശോധന നടത്തുക
വാട്‌സ്ആപ്പ് അക്കൗണ്ടിൻ്റെ രണ്ട് ഘട്ട പരിശോധന ഉറപ്പാക്കുക. കൂടാതെ, എപ്പോഴും അപ്ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കുക.
6. മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്ന് വാട്ട്‌സ്ആപ്പ് ഡൗൺലോഡ് ചെയ്യരുത്
ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഫോണിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും മാത്രം വാട്ട്‌സ്ആപ്പ് ഡൗൺലോഡ് ചെയ്യുക.
Read More: പഠനം ഇനിയത്ര എളുപ്പമാകില്ല…! സർക്കാർ ജീവനക്കാരുടെ ഉപരി പഠനത്തിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Read More: രേണുകാസ്വാമി വധക്കേസ്: കന്നഡ സൂപ്പർ സ്റ്റാർ ദർശന് പിന്നാലെ നടി പവിത്ര ഗൗഡയും കസ്റ്റഡിയിൽ
Read More: പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നിൽ രാസമാലിന്യമല്ല; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി