കാഞ്ചിയാറിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും 50 കിലോയോളം പച്ച ഏലക്കാ മോഷണം പോയി. കാഞ്ചിയാര്‍ വെള്ളിലാംകണ്ടം സ്വദേശി റോയി മാംബ്ലയുടെ തോട്ടത്തില്‍ നിന്നാണ് പച്ച ഏലക്കാ പറിച്ചെടുത്ത് കടത്തിയത്. കായെടുക്കാന്‍ തോട്ടത്തില്‍ തൊഴിലാളികളെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. Thieves snatch green cardamom from the garden and smuggle it out
സംഭവത്തില്‍ റോയി പോലീസില്‍ പരാതി നല്‍കി. കുറച്ചുനാളുകളായി മേഖലയില്‍ ഏലക്ക മോഷണം വ്യാപകമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏലക്കായ്ക്ക് വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ശരം ഉള്‍പ്പെടെ വെട്ടിപ്പറിക്കുന്ന സ്ഥിതിയാണ്.