web analytics

അയ്യോ സാറിന്റെ വീടാണെന്ന് അറിഞ്ഞില്ല; മോഷ്ടിച്ച സാധനം തിരികെ നൽകി മാപ്പപേക്ഷയും ഭിത്തിയിൽ ഒട്ടിച്ച് കവിയുടെ വീട്ടിൽ കയറിയ കള്ളൻ

റായ്‌ഗഡ്: എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരികെ നൽകി കള്ളൻ. മറാഠി എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന അന്തരിച്ച നാരായൺ സർവേയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളാണ് തിരികെ എത്തിച്ചത്. റായ്‌ഗഡ് ജില്ലയിലെ നേരൽ എന്ന സ്ഥലത്താണ് സംഭവം.(Thief returns valuables after realizing house belonged to famous writer)

പ്രമുഖ എഴുത്തുകാരന്റെ വീട്ടിൽ മോഷണം നടന്ന വിവരം വാർത്തയായതിന് പിന്നാലെയാണ് കള്ളൻ മോഷണവസ്തുക്കൾ തിരികെ എത്തിച്ചത്. ഇദ്ദേഹത്തിൻ്റെ റായ്‌ഗഡിലെ വീട്ടിൽ ഇപ്പോൾ മകൾ സുജാതയും ഭർത്താവ് ഗണേഷുമാണ് താമസിക്കുന്നത്. മകൻ്റെ വീട്ടിലേക്ക് ഇരുവരും താമസിക്കാനായി പോയ സമയത്താണ് കള്ളൻ കയറിയത്. പത്ത് ദിവസത്തോളം വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട്ടിലെ എൽഇഡി ടിവിയടക്കമുള്ള സാധനങ്ങളാണ് മോഷ്ടിച്ചിരുന്നത്.

ആദ്യത്തെ ദിവസം ടിവി അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ച കള്ളൻ തൊട്ടടുത്ത ദിവസം കൂടുതൽ സാധനങ്ങളെടുക്കാൻ ഇതേ വീട്ടിലെത്തി. അപ്പോഴാണ് ചുവരിൽ നാരായൺ സർവേയുടെ ചിത്രം കണ്ടത്. തുടർന്ന് വായനക്കാരനായ കള്ളൻ കുറ്റബോധം തോന്നി കൊണ്ടുപോയ സാധനങ്ങളെല്ലാം വീട്ടിൽ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. ശേഷം മഹാനായ എഴുത്തുകാരൻ്റെ വീട്ടിൽിന്ന് മോഷ്ടിച്ചതിന് മാപ്പാക്കണമെന്ന് ഒരു കുറിപ്പ് എഴുതി ചുവരിൽ ഒട്ടിച്ച ശേഷമാണ് കള്ളൻ മടങ്ങിയത്.

Read Also: മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ ഇനി എന്തുവിശ്വസിച്ച് കയറും; ഇന്ന് കുടുങ്ങിയത് ഡോക്ടറും രോഗിയും; പണികൊടുത്തത് അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റ്

Read Also: അംബാനിക്കല്യാണത്തിൽ കോൺഗ്രസ് നേതാക്കൾ എവിടെ ?

Read Also: അതിവേഗം, അതിസാഹസിക രക്ഷപ്പെടുത്തൽ; പുഴയിൽ കുടുങ്ങിയ നാലുപേരെയും രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂർ!

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന്...

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടറുകൾ തിരികെ നൽകണം; സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരും ഗ്യാസ് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്തയാണിത്. നിങ്ങളുടെ...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img