web analytics

യു.പി.ഐ ഇടപാടുകൾ വന്നതോടെ ചെലവ് കൂടി; സാധാരണക്കാരൻ്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയാകുന്നു

ന്യൂഡൽഹി: പണ്ടൊക്കെ 100ൻ്റെ നോട്ടുമായി സാധനങ്ങൾ മേടിക്കാൻ പോയാൽ ആ നൂറു രൂപക്ക് മാത്രം സാധനം മേടിച്ച് തിരിച്ചു വരുന്നവരായിരുന്നു നമ്മൾ.

കാലം മാറി, നോട്ടുകൾക്ക് പകരം യു.പി.ഐ ഇടപാടുകൾ കളം പിടിച്ചതോടെ സാമ്പത്തിക അച്ചടക്കമില്ലാത്തവരായി നമ്മൾ മാറി എന്നു പറയുന്നതാവും ശരി.

എന്തിനും ഏതിനും യു.പി.ഐ മതി. ഒരു രൂപയുടെ മിഠായി മുതൽ ലക്ഷങ്ങളുടെ ഇടപാടുകൾ വരെ യു.പി.ഐ വഴിയാണ് നടക്കുന്നത്.

യു.പി.ഐ വന്നതോടെ കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് (എം.പി.സി.ഇ) വര്‍ധിച്ചു.

ഗ്രാമീണ മേഖലകളില്‍ 6,611 രൂപയും നഗരങ്ങളില്‍ 7,783 രൂപയുമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി മലയാളി ചെലവാക്കിയത്.

2022-23ല്‍ ഇത് യഥാക്രമം 5,924 രൂപയും 7,783 രൂപയുമാണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ) ഗാര്‍ഹിക ഉപയോഗ സര്‍വേ റിപ്പോര്‍ട്ട് 2023-24 പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യു.പി.ഐ വഴി 260 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ആകെ നടന്നത്.

തൊട്ട് മുമ്പത്തെ സാമ്പത്തിക വര്‍ഷമിത് 200 ലക്ഷം കോടി രൂപയായിരുന്നു. 30 ശതമാനമാണ് ഇടപാട് മൂല്യത്തിലെ വര്‍ധന.

2024 കലണ്ടര്‍ വര്‍ഷത്തില്‍ യു.പി.ഐ ഇടപാടുകള്‍ 17,200 കോടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 45 ശതമാനം വര്‍ധന.

രാജ്യത്ത് കറൻസിയിലുള്ള വിനിമയം കുറയുന്നതായി റിസർവ് ബാങ്ക് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതാണ് കാരണം.

75 ശതമാനം ഇടപാടുകളും നടക്കുന്നത് പലചരക്ക് കടകളും പ്രാദേശിക ചില്ലറ വ്യാപാരികളും പോലുള്ള ചെറിയ കടകളിലാണ്.

ഇത് ദൈനംദിന വാങ്ങലുകൾക്ക് അനുയോജ്യമായ പേയ്‌മെൻ്റ് ഓപ്ഷനാക്കി ഇതിനെ മാറ്റുന്നു. അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകളിലുണ്ടായത് വമ്പൻ കുതിപ്പ്.

കഴിഞ്ഞ ഏപ്രിൽ മുതൽ ഓ​ഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ നടത്തിയത് 1,669 ലക്ഷം കോടി ഇടപാടുകൾ. കേന്ദ്ര ധനമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

ഇക്കാലയളവിൽ 8,659 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഡിജിറ്റൽ ഇടപാടുകളിൽ വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

2017-18 കാലഘട്ടത്തിൽ 18,737 കോടി ഇടപാടുകളാണ് നടന്നിരുന്നതെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 18,737 കോടിയായി വർദ്ധിച്ചു. ഏകദേശം 44 ശതമാനത്തിന്റെ വർ​ദ്ധനയാണുണ്ടായത്.

ദശലക്ഷക്കണക്കിന് ആളുകൾക്കാണ് സുരക്ഷിതവും ത‍ടസര​ഹിതവുമായ പേയ്മെന്റുകൾ തത്സമയം സാധ്യമാക്കിയതെന്ന് ധനമന്ത്രാലയം പറഞ്ഞു.

ആ​ഗോളതലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ലോകോത്തര നിലവാരത്തിലേക്കാണ് ഉയരുന്നത്.

ഇന്ത്യയുടെ യുപിഐ സംവിധാനത്തെ ലോകരാജ്യങ്ങളും ആ​ഗ്രഹിക്കുന്നു. നിലവിൽ യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ യുപിഐ ലഭ്യമാണ്.

സാമ്പത്തിക രം​ഗത്ത് മികച്ച സംഭാവനകൾ നൽകാൻ യുപിഐ സംവിധാനത്തിന് സാധിക്കുന്നു

സമ്പാദ്യത്തില്‍ മുന്നില്‍ കാര്‍ഷിക കുടുംബങ്ങളാണ്. 71 ശതമാനം കുടുംബങ്ങള്‍ക്കും സമ്പാദ്യമുണ്ട്. കാര്‍ഷികേതര കുടുംബങ്ങളില്‍ 58 ശതമാനമാനത്തിന് മാത്രമാണ് സമ്പാദ്യമുള്ളത്.

11 സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിലധികം കുടുംബങ്ങളും സമ്പാദിക്കുന്നു. 93 ശതമാനം കുടുംബങ്ങള്‍ക്കും സമ്പാദ്യ ശീലമുള്ള ഉത്തരാഖണ്ഡാണ് മുന്നില്‍.

ഉത്തര്‍പ്രദേശ് (84ശതമാനം), ജാര്‍ഖണ്ഡ് (84 ശതമാനം) എന്നിവയും മുന്നിലാണ്. കേരളമുള്‍പ്പെടെയുള്ള ബാക്കി സംസ്ഥാനങ്ങളില്‍ പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് സമ്പാദ്യമുള്ളത്

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

Related Articles

Popular Categories

spot_imgspot_img