web analytics

കരുനാഗപ്പള്ളിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി: യുവതി ഗുരുതരാവസ്ഥയിൽ

കരുനാഗപ്പള്ളി അഴീക്കലിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പാലാ സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. The young man committed suicide after dousing the woman with petrol and setting her on fire

ഷിബുവിനൊപ്പം താമസിക്കുന്ന അഴീക്കൽ പുതുവൽ ഷൈജാമോൾ (41) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഷൈജയ്ക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ഷൈജയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ഷിബു വാഗ്വാദം മൂർച്ഛിച്ചതോടെ കയ്യിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഷൈജയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി.

ഷിബുവിന്റെ പേരിൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഈ കേസിൽ ഷൈജയും ഷിബുവും ജയിലിൽ ആയിരുന്നു.

ആദ്യ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ഷൈജയും ഷിബു ചാക്കോയും ഏതാനും വർഷങ്ങളായി ഒന്നിച്ചു താമസിച്ചു വരികയാണ്.

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴരയോടയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തുകയും ഷൈജയുമായി തർക്കമുണ്ടാകുകയും ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img