കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ ചില്ലറ വിതരണക്കാരിയെന്ന് എക്സൈസ്.
പള്ളുരുത്തി സ്വദേശിനി ലിജിയയും രണ്ട് ആൺസുഹൃത്തുക്കളുമാണ് തൈക്കൂടത്തെ ലോഡ്ജിൽ നിന്നും എക്സൈസിന്റെ പിടിയിലായത്.
24 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ രണ്ടുവർഷമായി ലഹരിമരുന്ന് കച്ചവട രംഗത്ത് സജീവമാണ് യുവതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ലഹരി ഉപയോഗവും വിൽപ്പനയും പതിവാക്കിയവരാണ് ലിജിയയും സംഘവുമെന്നാണ് പോലീസ്റിപ്പോർട്ട്.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിക്കുന്ന രാസലഹരി നഗരത്തിൽ ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.
ആർക്കും സംശയം തോന്നാതിരിക്കാൻ അഞ്ചാം ക്ലാസുകാരിയായ മകളെയും ഒപ്പം കൂട്ടിയായിരുന്നു യുവതിയുടെ ലഹരിക്കടത്ത്.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി നടത്തിയ തിരച്ചിലിലാണ് യുവതിയും രണ്ട് യുവാക്കളും പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരി വിതരണത്തിനായി സംഘം തയ്യാറെടുക്കുന്ന സമയത്താണ് തൈക്കൂടത്തുനിന്നും ഇവർ പിടിയിലായത്.
നേരത്തെ പിടിയിലായ പലരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇവരെ പിടികൂടാനായത്. എന്നാൽ ഏറെ നാളുകളായി ലിജിയക്കായി വല വിരിച്ചുള്ള അന്വേഷണത്തിലായിരുന്നു എക്സൈസ്.
രണ്ടു വർഷത്തോളമായി ഈ കച്ചവടത്തിൽ സജീവമാണ് ലിജിയയും സംഘവുമെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.
ലഹരി വിൽപ്പനയോടൊപ്പം ലഹരി ഉപയോഗിക്കുന്നവരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വളരെ നിർണായകമായ അറസ്റ്റാണിതെന്ന് അന്വഷണസംഘം പറയുന്നു.
മദ്യലഹരിയിൽ പൊലീസിനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്ന യുവതി; വീഡിയോ വൈറൽ
കോർബ: മദ്യലഹരിയിൽ പൊലീസിനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ.
നിശാ ക്ലബ്ബിലുണ്ടായ തർക്കം തെരുവിലേക്ക് എത്തിയതോടെ പ്രശ്നം പരിഹരിക്കാൻ എത്തിയ പൊലീസിനെയാണ് യുവതി തെറിപറഞ്ഞത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച അർദ്ധരാത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സ്കൂട്ടറിനു പിന്നിലിരിക്കുന്നത് തന്റെ ഭർത്താവാണെന്നും യുവതി പൊലീസിനോട് പറയുന്നതും വീഡിയോയിൽ കാണാം.
കോർബയിലെ നിശാക്ലബ്ബിൽ തിങ്കളാഴ്ച്ച രാത്രിയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും നടന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇതിനു പിന്നാലെ സംഘർഷം തെരുവിലേക്കെത്തുകയായിരുന്നു. ഇതേതുടർന്നാണ് മദ്യപിച്ചെത്തിയ ഇവർ പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെട്ടത്.
ടിപി നഗറിലെ സിഎസ്ഇബി ഔട്ട്‌പോസ്റ്റിനടുത്തുള്ള നിശാക്ലബ്ബിനുള്ളിലാണ് ഏറ്റുമുട്ടൽ തുടങ്ങുന്നത്.
രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു എന്നാണ് വിവരം.
ക്ലബ്ബിന് അകത്ത് വച്ച് നടന്ന സംഘർഷം പുറത്തേക്കും വ്യാപിക്കുകയായിരുന്നു. അതേസമയം, സംഘർഷത്തിനുള്ള കാരണം വ്യക്തമല്ല.
നിശാക്ലബ്ബിനടുത്ത് സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്.
ഇവർ ഇരുവിഭാഗവുമായും ചർച്ച നടത്തിയെങ്കിലും തർക്കം അവസാനിച്ചില്ല. ഇതേതുടർന്ന് പൊലീസ് ആളുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, പിരിഞ്ഞുപോകാൻ പറഞ്ഞത് മദ്യപിച്ച് ലക്കുകെട്ടുനിന്ന യുവതിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ ഇവർ പൊലീസിനു നേരേ അസഭ്യവർഷം ചൊരിയുകയായിരുന്നു.
യുവതിയോട് പോകാൻ പറഞ്ഞിട്ടും പൊലീസുദ്യോഗസ്ഥർക്കു നേരേ ഇവർ തെറി വിളി തുടരുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.
കൂടുതൽ അന്വേഷണം തുടരുകയാണെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
English Summary:
The woman who was arrested in Kochi last night is reportedly a local distributor in a drug trafficking network that smuggles narcotics from Bengaluru to Kochi, according to the Excise Department