web analytics

മൂന്ന് പൂട്ടുകളും ഇരുമ്പ് ചങ്ങലകളും കൊണ്ട് പൂട്ടി, താക്കോൽ അടുത്തുതന്നെ സൂക്ഷിച്ചു; കൊടും വനത്തിൽ നാളുകളായി കെട്ടിയിട്ട നിലയിൽ സ്ത്രീയെ കണ്ടെത്തി !

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിൽ മരത്തിൽ ഇരുമ്പ് ചങ്ങല കൊണ്ട് കെട്ടിയ നിലയിൽ 50 കാരിയായ അമേരിക്കൻ സ്ത്രീയെ കണ്ടെത്തി. (The woman was found tied up in the forest for days)

ഇക്കഴിഞ്ഞ ജൂലൈ 27 ന്ആണ് സംഭവം. കാട്ടിനുള്ളിൽ ആടുമേയ്ക്കാൻ പോയ യുവാവാണ് ഇവരെ കണ്ടത്. ഇയാൾ ലോക്കൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

മൂന്ന് പൂട്ടുകളും ഇരുമ്പ് ചങ്ങലകളും കൊണ്ടുവന്ന് പൂട്ടും ചങ്ങലയും ഉപയോഗിച്ച് തീരദേശ ജില്ലയിലെ സോനുർലി ഗ്രാമത്തിന് സമീപമുള്ള വനത്തിലെ മരത്തിൽ ഇവർ സ്വയം കെട്ടുകയായിരുന്നു എന്നാണ് സൂചന. മുംബൈയിൽ നിന്ന് 460 കിലോമീറ്റർ അകലെയാണ് ഈ വനമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി സംശയിക്കുന്നു. പോലീസ് എത്തിയപ്പോൾ താൻ സ്വയം ചങ്ങലയിട്ടതാണെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും പോലീസിനോട് പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.

യുവതിയെ കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റർ അകലെ ഇരുമ്പ് ചെയിൻ പൂട്ടാൻ ഉപയോഗിച്ച ഒരു ജോടി താക്കോൽ പോലീസ് കണ്ടെടുത്തു. എത്ര ദിവസമായി ഇവരെ മരത്തിൽ കെട്ടിയിട്ട് എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

പ്രസ്താവനയിൽ, അമേരിക്കൻ യുവതി തനിക്ക് ഭർത്താവില്ലെന്ന് പോലീസിനോട് പറഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർ തൻ്റെ മുൻ ഭർത്താവ് തന്നെ മരത്തിൽ കെട്ടിയിരുന്നതായി ഇടയ്ക്ക് പറയുന്നുണ്ടെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവരുടെ ബാഗിൽ നിന്ന് പോലീസ് ഒരു കുറിപ്പ് കണ്ടെടുത്തു, അതിൽ “മുൻ ഭർത്താവ്” തന്നെ മരത്തിൽ കെട്ടിയതായി രേഖപ്പെടുത്തിയിരുന്നു. കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ഇവരുടെ മുൻ ഭർത്താവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവരുടെ യുഎസ് പാസ്‌പോർട്ടിൻ്റെ ഫോട്ടോകോപ്പിയും തമിഴ്‌നാട് വിലാസമുള്ള ആധാർ കാർഡും പോലീസ് കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്ന് കാലാവധി കഴിഞ്ഞ വിസയുടെ പകർപ്പും കണ്ടെത്തി.

ഇവരെ രത്‌നഗിരിയിലെ റീജിയണൽ മെൻ്റൽ ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ.

അന്വേഷണത്തിൽ, അമ്മ യുഎസിൽ താമസിക്കുന്നുണ്ടെന്ന് പോലീസിന് മനസ്സിലായെങ്കിലും ഇതുവരെ കുടുംബത്തിൽ നിന്ന് ആരും അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ സോനയ്ക്ക് വിട

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ...

​’ഫോൺ പോലും എടുക്കില്ല!’ വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി; പത്തനംതിട്ടയിൽ തർക്കം രൂക്ഷം

​'ഫോൺ പോലും എടുക്കില്ല!' വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി;...

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പിടിയിൽ

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ...

അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത് ഈ വകുപ്പുകൾക്ക്?

അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത്...

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി...

കരാറുകാർ തമ്മിൽ മത്സരം! ‘ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്’; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ പുതിയ പ്രതിസന്ധി

കരാറുകാർ തമ്മിൽ മത്സരം! 'ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്'; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ...

Related Articles

Popular Categories

spot_imgspot_img