web analytics

ഗുരുവായൂരമ്പല നടയിലെ കല്യാണ പന്തലിൽ തിരക്കേറുന്നു !! ആദ്യദിനം ഗംഭീരം, കളക്ഷൻ റിപ്പോർട്ട് പുറത്ത്

പൃഥ്വിരാജ് -ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി – ബേസിൽ കൂട്ടുകെട്ടാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട്.

വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ നേടിയത് എട്ട് കോടിയിലധികം രൂപയാണ്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 55 ലക്ഷവും ഓവർസീസിൽ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷൻ. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷനാണിത്‌. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.

ബേസിൽ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ, അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, ഇർഷാദ്, പി.വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, C4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി എന്റർടെയ്‌നർ വിഭാഗത്തിലുള്ളതാണ് ചിത്രം. എഡിറ്റർ -ജോൺ കുട്ടി, സംഗീതം -അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ആർട്ട് ഡയറക്ടർ – സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ – അശ്വതി ജയകുമാർ, മേക്കപ്പ് – സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ – അരുൺ എസ്. മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ – അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ -കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽസ് – ജസ്റ്റിൻ, ഓൺലൈൻ മാർക്കറ്റിംഗ് – ടെൻ ജി.

 

Read More:  പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ ശ്രമം; പ്രതി പിടിയില്‍, സംഭവം കോടതിയിലെത്തിച്ചപ്പോള്‍

Read More: എ.സി യൂണിറ്റിൽ തീപിടുത്തം; ഭീതിയുടെ നിമിഷങ്ങൾ, സുരക്ഷിതമായി വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ

Read More: കാട്ടിലെ കണ്ണൻ ഇനി നാട്ടിലിറങ്ങി ആളുകളെ വിറപ്പിക്കില്ല; കോവളത്തുകാർക്ക് ഇനി സ്വസ്ഥമായി കിടന്നുറങ്ങാം; ശല്യം തീർത്തത് കളക്ടറുടെ ശിപാർശയിൽ

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

Related Articles

Popular Categories

spot_imgspot_img