web analytics

കാട്ടിലെ കണ്ണൻ ഇനി നാട്ടിലിറങ്ങി ആളുകളെ വിറപ്പിക്കില്ല; കോവളത്തുകാർക്ക് ഇനി സ്വസ്ഥമായി കിടന്നുറങ്ങാം; ശല്യം തീർത്തത് കളക്ടറുടെ ശിപാർശയിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചു. വെങ്ങാനൂർ മുട്ടയ്ക്കാട് വെളളാർ അരിവാൾ കോളനിയിൽ പണയിൽ വീട്ടിൽ വിമൽ മിത്ര(23)യെ ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.

കാട്ടിലെ കണ്ണൻ എന്നറിയപ്പെടുന്ന വിമൽ മിത്ര(23)ക്കെതിരെ കോവളം എസ്.എച്ച്.ഒ. സജീവ് ചെറിയാൻ ഫോർട്ട് അസി. കമ്മീഷണർ ബിനുകുമാറിനും തുടർന്ന് കളക്ടർക്കും കൈമാറിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അക്രമം, കൊലപാതക ശ്രമം അടക്കമുളള നിരവധി കേസുകളിൽ പ്രതിയാണ് കാട്ടിലെ കണ്ണൻ. ഇയാൾക്കെതിരെ കോവളം പോലീസ് സ്‌റ്റേഷനിൽ പത്ത് കേസുകളും ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ രണ്ട് കേസുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു. കളക്ടർ നൽകിയ ശുപാർശ പ്രകാരമാണ് ഇയാളെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img